Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightലക്കിടിയിൽ കാറും...

ലക്കിടിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്ക്

text_fields
bookmark_border
ലക്കിടിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്ക്
cancel
camera_alt

ലക്കിടിയിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം

ലക്കിടി: ഒറ്റപ്പാലം-തിരുവില്ലാമല പാതയിൽ ലക്കിടി സി.പി.എം ഓഫിസിന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് പരിക്കേറ്റു. ബൈക്കിൽ ആലത്തൂരിൽനിന്നും പെരിന്തൽമണ്ണയിലേക്ക് പോകുകയായിരുന്ന നാലംഗ കുടുംബത്തിനാണ് പരിക്കേറ്റത്. ജെമീഷ് (38), ഭാര്യ ലൈല (35), മക്കളായ ഫാത്തിമ റന (7), ആയിഷ റഷ (മൂന്ന്) എന്നിവർക്കാണ് പരിക്കേറ്റത്.

കൈയിന് പരിക്കേറ്റ ആയിഷ റഷ കാലിന് പരിക്കേറ്റ ജെമീഷ്, എന്നിവർ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ലൈലയേയും ഫാത്തിമറനയേയും പ്രാഥമിക ചികിത്സ നൽകി വൈകീട്ടോടെ വിട്ടയച്ചു. ഞായറാഴ്ച രാവിലെ ലക്കിടി സി.പി.എം ഓഫിസിന് സമീപമായിരുന്നു അപകടം.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lakidi accident
News Summary - Car and bike collided in Lakidi, four injured
Next Story