കഞ്ചാവ് കടത്ത്: പ്രതിക്ക് അഞ്ച് വർഷം കഠിന തടവും പിഴയും
text_fieldsപാലക്കാട്: കഞ്ചാവ് കടത്ത് കേസിലെ പ്രതിക്ക് അഞ്ച് വർഷം കഠിന തടവും ലക്ഷം രൂപ പിഴയും. കോഴിക്കോട് സ്വദേശി ആദമിനെയാണ് പാലക്കാട് സെക്കൻഡ് അഡീഷനൽ സെഷൻസ് കോടതി ജഡ്ജി സുധീർ ഡേവിഡ് ശിക്ഷിച്ചത്.
2019 ആഗസ്റ്റ് ആറിനാണ് കേസിനാസ്പദമായ സംഭവം. പ്രതി 5.4 കിലോ കഞ്ചാവുമായി ഒലവക്കോട് ജങ്ഷനിൽ നിൽക്കുന്നതായി കണ്ടെത്തിയെന്നാണ് പ്രോസിക്യൂഷൻ വാദം. അന്നത്തെ പാലക്കാട് ടൗൺ നോർത്ത് സബ് ഇൻസ്പെക്ടർ എസ്. അർഷാദ് രജിസ്റ്റർ ചെയ്ത കേസ് ഇൻസ്പെക്ടറായിരുന്ന ഷിജു എബ്രഹാമാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. എസ്.സി.പി. സന്തോഷ് അന്വേഷണ ഉദ്യോഗസ്ഥനെ സഹായിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ശ്രീനാഥ് വേണു ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

