Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightവാളയാറിൽ വീണ്ടും...

വാളയാറിൽ വീണ്ടും കഞ്ചാവ്​ വേട്ട; നാല്​ യുവാക്കൾ പിടിയിൽ

text_fields
bookmark_border
drugs crime
cancel
camera_alt

നാ​ലു കി​ലോ ക​ഞ്ചാ​വു​മാ​യി വാ​ള​യാ​റി​ൽ പി​ടി​യി​ലാ​യ പ്ര​തി​ക​ൾ   

വാ​ള​യാ​ർ: ലോ​റി​യി​ൽ ക​ട​ത്താ​ൻ ശ്ര​മി​ച്ച നാ​ല്​ കി​ലോ ക​ഞ്ചാ​വു​മാ​യി നാ​ല്​ യു​വാ​ക്ക​ൾ വാ​ള​യാ​ർ അ​തി​ർ​ത്തി​യി​ൽ പി​ടി​യി​ൽ. ക​ണ്ണൂ​ർ ചേ​ലോ​റ സ​ജി​ത്ത് (43), മു​ണ്ടേ​രി നൗ​ഷാ​ദ് (39), ചേ​ലോ​റ അ​ക്ഷ​യ് രാ​ജ് (23), കൊ​ല്ലം ത​ല​വൂ​ർ സു​ഭാ​ഷ് (36) എ​ന്നി​വ​രാ​ണ്​ പി​ടി​യി​ലാ​യ​ത്. വാ​ഹ​ന പ​രി​ശോ​ധ​ന സ്‌​ക്വാ​ഡും പാ​ല​ക്കാ​ട്‌ എ​ക്‌​സൈ​സ് സ​ർ​ക്കി​ൾ ഓ​ഫി​സ് സം​ഘ​വും സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ ആ​ന്ധ്ര​യി​ൽ​നി​ന്ന്​ ഷ​മാം പ​ഴ​വ​ർ​ഗ​ങ്ങ​ൾ കൊ​ണ്ടു​വ​ന്ന ലോ​റി​യി​ൽ​നി​ന്ന്​ ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്ത​ത്. ഡ്രൈ​വ​ർ കാ​ബി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു.

സ​ജി​ത്ത് ആ​ണ് ലോ​റി ഓ​ടി​ച്ചി​രു​ന്ന​ത്. മ​റ്റൊ​രു പ്ര​തി​യാ​യ സു​ഭാ​ഷ് കൊ​ല്ലം ജി​ല്ല​യി​ൽ ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ്. വ​ർ​ഷ​ങ്ങ​ൾ​ക്ക്​ മു​മ്പ്​ നാ​ടു​വി​ട്ടു​പോ​യ ഇ​യാ​ൾ ആ​ന്ധ്ര​യി​ലെ സ​ന്യാ​സി​മ​ഠ​ങ്ങ​ളി​ൽ കാ​ഷാ​യ വേ​ഷം ധ​രി​ച്ചു ഒ​ളി​വി​ൽ താ​മ​സി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന്​ എ​ക്​​സൈ​സ്​ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

സ്‌​ക്വാ​ഡ് ഇ​ൻ​സ്‌​പെ​ക്ട​ർ കെ.​എ​സ്. പ്ര​ശോ​ഭ്, സി.​ഐ പി. ​അ​നി​ൽ​കു​മാ​ർ, പ്രി​വ​ൻ​റി​വ് ഓ​ഫി​സ​ർ​മാ​രാ​യ എ. ​ജ​യ​പ്ര​കാ​ശ​ൻ, ആ​ർ. വേ​ണു​കു​മാ​ർ, എ​സ്. മ​ൻ​സൂ​ർ അ​ലി (ഗ്രേ​ഡ് ), സി.​ഇ.​ഒ​മാ​രാ​യ ബി. ​ഷൈ​ബു, കെ. ​ജ്ഞാ​ന​കു​മാ​ർ, കെ. ​അ​ഭി​ലാ​ഷ്, അ​നി​ൽ​കു​മാ​ർ, എം. ​അ​ഷ​റ​ഫ​ലി, എ. ​ബി​ജു, വി​വേ​ക്, നി​ഖി​ൽ, ഡ്രൈ​വ​ർ​മാ​രാ​യ ലൂ​ക്കോ​സ്, കൃ​ഷ്ണ​കു​മാ​ര​ൻ, സ​ർ​ക്കി​ൾ ഓ​ഫി​സി​ലെ പ്രി​വ​ൻ​റി​വ് ഓ​ഫി​സ​ർ​മാ​രാ​യ എ​ൻ. സ​ന്തോ​ഷ്‌, പി. ​സ​ന്തോ​ഷ്‌ കു​മാ​ർ, സി.​ഇ.​ഒ​മാ​രാ​യ രാ​മ​കൃ​ഷ്ണ​ൻ, അ​ഹ​മ്മ​ദ് ക​ബീ​ർ, ശ​ശി​കു​മാ​ർ, ഫൈ​സ​ൽ റ​ഹ്‌​മാ​ൻ, രാ​ധാ​കൃ​ഷ്ണ​ൻ, ഡ്രൈ​വ​ർ മു​ര​ളി മോ​ഹ​ന​ൻ എ​ന്നി​വ​ർ പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drugsexciseValayar
News Summary - Cannabis hunting in Valayar again; Four youths arrested
Next Story