സി മുഹമ്മദ് കുട്ടി പരിശ്രമിച്ചു; ‘ജ്ഞാനോദയം’ഉദയം ചെയ്തു
text_fieldsമുഹമ്മദ് കുട്ടി
ആനക്കര: ജില്ലയുടെ പടിഞ്ഞാറെ അറ്റത്തെ നാട്ടിൽ ഒരു ലൈബ്രറി എന്ന ആഗ്ര ഹം യാഥാർഥ്യമാക്കിയതിന് പിന്നിൽ പ്രവർത്തിച്ച വ്യക്തിയായിരുന്നു സി. മുഹമ്മദ് കുട്ടി. അക്കാലത്ത് ആനക്കരയിലായിരുന്നു അടുത്ത പ്രദേശത്ത് ഒരു വായനശാല ഉണ്ടായിരുന്നത്. അവിടെ പോയി പുസ്തകങ്ങളും മറ്റും വായിക്കുന്നത് മുഹമ്മദ് കുട്ടിയുടെ പതിവായിരുന്നു. അങ്ങനെയാണ് നാട്ടിൽ ഒരു വായനശാല തുടങ്ങുന്നതിനെപ്പറ്റിയുള്ള ചിന്ത അദ്ദേഹത്തിന്റെ മനസ്സില്‍ വേരു പടർത്തിയത്.
രാഷ്ട്രപതി ഡോ. സക്കീർ ഹുസൈന്റെ മരണത്തെത്തുടർന്ന് ചായപ്പീടികയുടെ മുകളിൽ ഒരു അനുശോചന യോഗം ചേർന്നതിലൂടെയാണ് വായനശാല എന്ന ആശയം ഉടലെടുത്തത്. 1969 മെയ് 20ന് കമ്മിറ്റിയുണ്ടാക്കി. അഞ്ച് രൂപ മാസ വാടകക്ക് മുറിയെടുത്തു. വായനശാലയുടെ അഫിലിയേഷന് 600 പുസ്തകങ്ങൾ വേണം. അന്നത് എളുപ്പമല്ലെങ്കിലും വീടുവീടാന്തരം കയറിയിറങ്ങി പണം പിരിച്ചു.
25 പൈസ പ്രതിമാസവരിസംഖ്യയിൽ അംഗങ്ങളെ ചേർത്തുകൊണ്ടായിരുന്നു തുടക്കം. തണ്ണീർക്കോട് റോഡിൽ ഇപ്പോൾ വായനശാല നിൽക്കുന്ന സ്ഥലം സർക്കാർ പുറമ്പോക്കായിരുന്നു.നിരന്തര പരിശ്രമങ്ങൾ കൊണ്ട് റവന്യൂ വകുപ്പിൽ അപേക്ഷ കൊടുത്തപ്രകാരം പതിച്ചു കിട്ടിയ സ്ഥലത്ത് വായനശാല പണി കഴിപ്പിച്ചു. ആദ്യകാലത്ത് വായനശാല സെക്രട്ടറിയും ഇപ്പോള്‍ പ്രസിഡന്റുമാണ് മുഹമ്മദ്കുട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

