കുളപ്പുള്ളിക്കടുത്ത് ബസുകൾ കൂട്ടിയിടിച്ചു; 41 പേർക്ക് പരിക്ക്
text_fieldsകൂനത്തറയിലുണ്ടായ അപകടത്തിൽ മുൻഭാഗം തകർന്ന ബസുകൾ
ഷൊർണൂർ: കുളപ്പുള്ളിക്കടുത്തുള്ള കൂനത്തറയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 41 പേർക്ക് പരിക്കേറ്റു. രണ്ടുപേരുടെ പരിക്ക് ഗുരുതരം. വെള്ളിയാഴ്ച രാവിലെ പത്തോടെ കൂനത്തറ ആശാദീപം സ്കൂളിന് സമീപമുള്ള വളവിലാണ് അപകടം നടന്നത്. ഒറ്റപ്പാലത്തുനിന്ന് തൃശൂരിലേക്ക് പോവുകയായിരുന്ന ചിറയത്ത് ബസും ഗുരുവായൂരിൽനിന്ന് പാലക്കാട്ടേക്ക് പോയ രാജപ്രഭ ബസുമാണ് കൂട്ടിയിടിച്ചത്.
തൃശൂരിലേക്ക് പോവുന്ന ബസ് തെറ്റായ ദിശയിൽ വന്നതാണ് അപകടത്തിന് കാരണമായതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ശക്തമായ ഇടിയുടെ ആഘാതത്തിൽ രണ്ട് ബസുകളുടെയും മുൻഭാഗം പൂർണമായി തകർന്നു. ഒരു ബസിന്റെ പകുതിയോളം തകർന്നു. ചിറയത്ത് ബസിലെ ഡ്രൈവർ പുളിക്കൽ മുഹമ്മദ് ഷരീഫ് (41), കൂനത്തറ നഗരം വീട്ടിൽ വിജയലക്ഷ്മി (40) എന്നിവർക്കാണ് സാരമായി പരിക്കേറ്റത്.
രണ്ടുപേരും തീവ്രപരിചരണ വിഭാഗത്തിലാണ്. പരിക്കേറ്റവരെ വാണിയംകുളത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലാക്കി. അപകടത്തെ തുടർന്ന് ഗുരുവായൂർ-പാലക്കാട് സംസ്ഥാന പാതയിൽ ഒരു മണിക്കൂറിലേറെ ഗതാഗതം തടസ്സപ്പെട്ടു. ബസുകൾ റോഡിൽ വിലങ്ങനെ നിന്നതാണ് ഗതാഗത തടസ്സമുണ്ടാക്കിയത്. ക്രെയിൻ കൊണ്ടു വന്ന് തടസ്സം ഒഴിവാക്കി. ഈ സമയം കവളപ്പാറ വഴി ഷൊർണൂർ പൊതുവാൾ ജങ്ഷനിലേക്കുള്ള റോഡിലൂടെ ഗതാഗതം തിരിച്ച് വിട്ടു. റോഡിൽ തിരക്ക് വർധിച്ചതോടെ ഇവിടെയും ഗതാഗത തടസ്സമുണ്ടായി.
അപകടം നടന്നയുടൻ ഷൊർണൂർ ഡിവൈ.എസ്.പി ഹരിദാസിന്റെ നേതൃത്വത്തിൽ പൊലീസ് സേനയും അഗ്നിശമന സേനാവിഭാഗവും സ്ഥലത്തെത്തി. പി. മമ്മിക്കുട്ടി എം.എൽ.എ, പാലക്കാട് എസ്.പി ആനന്ദ് എന്നിവർ സംഭവസ്ഥലത്തും ആശുപത്രിയിലും സന്ദർശനം നടത്തി.
പരിക്കേറ്റവർ
എഴുപൊതിയിൽ മൊയ്തു (53), ചെറുകോട് എട്ടൻകുന്നത്ത് മമ്മി (68), വാണിയംകുളം നായാട്ടു വളപ്പിൽ ആമിന (72), വാടാനാംകുറിശ്ശി അപ്പേക്കാട്ട് സത്യവതി അമ്മ (89), ഈസ്റ്റ് ഒറ്റപ്പാലം കാളൻതൊടി മൊയ്തീൻ കുട്ടി ( 53), മുണ്ടക്കൽ പള്ളിയാലിൽ രാമചന്ദ്രൻ (55), ചെർപ്പുളശ്ശേരി വട്ടപ്പറമ്പിൽ ശ്രീധരൻ (70), കണ്ണിയംപുറം കെ.പി.ഐ.പി ക്വാർട്ടേഴ്സ് ബേബി റിഥം (എട്ട്), കരിയമ്പുള്ളി ലിയോൺ ജേക്കബ് (ഏഴ്), ലീ സാറ ജേക്കബ് (4), കല്ലേപ്പാടം ഫാത്തിമ മൻസിലിൽ ജാസിം മുഹമ്മദ് (17), പറമ്പിൽ സനൽ (24), ആലുവീട്ടിൽ രാമനുണ്ണി (57),
എം.കെ.ഹൗസ് പ്രശാന്ത്(36), വയ്യാട്ടുളക്കുന്ന് ഭവ്യ (20), കോണിക്കാപറമ്പിൽ പ്രദീപ് (29), മരുത്തുവളപ്പിൽ സുമാന (30), പതിനെട്ട് മoത്തിൽ അർജുൻ (18), കിരൺ ദാസ് (19), കരുവാരത്തൊടി ആറുമുഖൻ (61), നായടി കോളനിയിൽ പ്രേമ (54), കുന്നത്ത് പറമ്പിൽ മുഹമ്മദ് നഷാദ് (44), വള്ളൂർകുന്ന് മനോജ് (27), തെങ്ങിങ്ങൽ സിജി (41), മയിലുംപുറത്ത് ലിന്റു (25), സൂര്യകിരൺ വീട്ടിൽ ടി.പി. സബിത (54), ശേഖരത്തിൽ സവിത (39), പടിക്കൽ പ്രേംകുമാർ (65), തോട്ടക്കര പ്രകാശ് വിഹാറിൽ അഞ്ജന (20), നായാടിക്കുഴിയിൽ മനോജ് കുമാർ (54),
പുക്കാട്ടിൽ പ്രേമലത (51), ഉപ്പംമൂച്ചിക്കൽ സി. ചൈതന്യ (30), ചൈതന്യവീട്ടിൽ ധന്യ (40), ചെത്തല്ലൂർ സൗപർണികയിൽ രവീന്ദ്രനാഥ് (58), മാമ്പുള്ളി ഞാലിൽ മുഹമ്മദ് ബഷീർ (54), പിലാക്കാവിൽ സുധീഷ് കുമാർ (41), മയിലും പുറത്ത് പ്രിഥ്വിൻ (മൂന്ന്), പൂഴിക്കുന്നത്ത് കരുണാകരൻ (62), പൗർണമിയിൽ രംഗീത (39), പയ്യോളി അങ്ങാടി പുനത്തുംതാഴെ എസ്.ആർ. അഞ്ജന (21), തോട്ടക്കര അമ്പാടിയിൽ സുജിത് (39),
കാളപെട്ടി പാതായം വീട്ടിൽ ഉണ്ണിക്കൃഷ്ണൻ (57), വലിയ വീട്ടിൽ രാജേഷ് (37), കുളത്തിങ്ങൽ രജിത (21), സൗപർണികയിൽ സുനിത (54), തുറക്കൽ മുജീബ് റഹ്മാന്റെ ഭാര്യ (50), പണ്ടാരക്കാട് അമ്മിണി (68) എന്നിവരാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. ഇവരിൽ ഭൂരിഭാഗം പേരും പ്രാഥമിക പരിചരണത്തിന് ശേഷം ആശുപത്രി വിട്ടുവെന്ന് അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

