മുണ്ടൂർ പഞ്ചായത്ത് സ്റ്റാൻഡിൽ ബസുകളെത്തി
text_fieldsമുണ്ടൂർ ബസ് സ്റ്റാൻഡിൽ ബസുകൾ പ്രവേശിച്ചപ്പോൾ
മുണ്ടൂർ: പഞ്ചായത്ത് ബസ് സ്റ്റാൻഡിൽ ബസുകൾ പ്രവേശിച്ച് തുടങ്ങി. ആഴ്ചകൾക്ക് മുമ്പാണ് തദ്ദേശമന്ത്രി എം.ബി. രാജേഷ് ബസ് സ്റ്റാൻഡ് ജനങ്ങൾക്ക് തുറന്നുകൊടുത്തത്. മുണ്ടൂർ - തൂത റോഡ് നവീകരണ പ്രവർത്തിക്ക് തുടക്കമിടുകയും പാലക്കാട് -കോഴിക്കോട് ദേശീയപാത നവീകരണം പൂർത്തിയാവുകയും ചെയ്ത സാഹചര്യത്തിൽ മുണ്ടൂരിലെത്തുന്ന ദീർഘദൂര യാത്രക്കാർക്കും ഹൃസ്വദൂര യാത്രക്കാർക്കും ഒരുപോലെ ബസ് സ്റ്റാൻഡിന്റെ സാന്നിധ്യം ഉപകാരപ്രദമാണ്.
കോങ്ങാട്, ചെർപ്പുളശ്ശേരി, ഒറ്റപ്പാലം, പത്തിരിപ്പാല മേഖല വഴി ദിവസേന നൂറിൽപരം കെ.എസ്.ആർ.ടി.സി അടക്കമുള്ള സ്വകാര്യ ബസുകൾ സർവിസ് നടത്തുന്നുണ്ട്. കൂടാതെ മുണ്ടൂർ സ്പർശിച്ച് കൂട്ടുപാത, വഴുക്കപ്പാറ, തേനൂർ വഴിയും മുണ്ടൂർ, കോങ്ങാട് വഴി പുലാപ്പറ്റ, കല്ലടിക്കോട് ഭാഗങ്ങളിലേക്കും ഒറ്റപ്പാലം, കോങ്ങാട്, ഷൊർണൂർ നിയമസഭ മണ്ഡലങ്ങളോട് ഭൂമിശാസ്ത്രപരമായി ഇഴചേർന്ന് നിൽക്കുന്ന ഉൾനാടൻ ഗ്രാമങ്ങളായ കരിമ്പുഴ, കൂട്ടിലക്കടവ്, എളമ്പുലാശേരി, മണ്ണമ്പറ്റ എന്നിവിടങ്ങളിലേക്കും ബസ് യാത്രക്ക് ആശ്രയിക്കാവുന്ന പ്രധാന ഇടമായി മുണ്ടൂർ ജങ്ഷനിലെ ബസ് സ്റ്റാൻഡ് മാറി. യാത്രക്കാരുടെയും മുണ്ടൂർ പഞ്ചായത്ത് ഭരണസമിതിയുടെയും ആവശ്യം പരിഗണിച്ച് പൊലീസിനെയും ഇവിടെ നിയോഗിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

