കാഴ്ചപ്പറമ്പിൽ ജങ്ഷനിൽ ബസ് കാറിന് പിറകിലിടിച്ചു
text_fieldsപാലക്കാട് കാഴ്ചപ്പറമ്പ് സിഗ്നൽ ജങ്ഷനിൽ ബസിടിച്ച് തകർന്ന കാറിന്റ പിൻവശം
പാലക്കാട്: പാലക്കാട് കാഴ്ചപ്പറമ്പ് സിഗ്നൽ ജങ്ഷനിൽ അപകടം. കാറിനു പിറകിൽ ബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ശക്തിയിൽ കാർ ഏറെ മുന്നോട്ടുപോയി നിന്നു.
ചൊവ്വാഴ്ച രാവിലെയാണ് അപകടം. കഞ്ചിക്കോട് ഭാഗത്തേക്ക് പോകാൻ സിഗ്നൽ കാത്ത് കിടക്കുകയായിരുന്ന കാറിലാണ് അമിത വേഗതയിൽ ബസ് കാറിന്റെ പിറകിലിടിച്ചത്.
കറങ്ങിത്തിരിഞ്ഞ കാർ ആലത്തൂർ ഭാഗത്തേക്കുള്ള റോഡിലേക്ക് പ്രവേശിച്ചു. കാർ യാത്രക്കാരും മറ്റു വാഹനങ്ങളും അപകടത്തിൽനിന്ന് രക്ഷപ്പെട്ടത് തലനാരിഴക്കാണ്. അപകടത്തിന്റെ സി.സി.ടി.വി ദൃശ്യം പുറത്തുവന്നു. ഇടിയുടെ ആഘാതത്തിൽ മുന്നോട്ട് പോയ കാർ മറ്റ് വാഹനങ്ങൾക്കിടയിലൂടെ കറങ്ങിത്തിരിഞ്ഞ് നിൽക്കുന്നത് സി.സി.ടി.വി ദൃശ്യങ്ങളിൽ കാണാം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

