Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നന്മയുടെ ഡബിൾ ബെല്ലടിച്ച് ബസ് ജീവനക്കാർ

text_fields
bookmark_border
നന്മയുടെ ഡബിൾ ബെല്ലടിച്ച് ബസ് ജീവനക്കാർ
cancel
camera_alt

പ്രതീകാത്മക ചിത്രം

പിരായിരി: റോഡിൽ അവശനായി കിടന്ന വയോധികനെ ആശുപത്രിയിലെത്തിച്ച് കാരുണ്യത്തിന്റെ മാതൃകയായി ബസ് ജീവനക്കാർ. പെരിങ്ങോട്ടുകുറിശ്ശിയിൽ നിന്ന് പാലക്കാട്ടേക്ക് സർവീസ് നടത്തുന്ന ഷാനി ഷാനി ബസിലെ ഡ്രൈവറും കണ്ടക്ടറുമാണ് നന്മയിലേക്കുള്ള ഡബിൾ ബെല്ലടിച്ചത്. പള്ളിക്കുളത്ത് വസ്ത്രങ്ങൾ ഇസ്തിരിയിട്ട് ഉപജീവനം നടത്തുന്ന പള്ളിക്കുളം ഇരുപ്പക്കാട് സ്വദേശിയാണ് ബുധനാഴ്ച രാവിലെ പള്ളിക്കുളം സ്റ്റോപ്പിന് സമീപത്ത് റോഡിൽ രക്തം വാർന്ന് കിടന്നത്.

ബസ് കണ്ടക്ടർ അറഫാത്ത്, ഡ്രൈവർ ശിവദാസൻ (കുട്ടൻ) എന്നിവരാണ് ഇദ്ദേഹത്തെ ജില്ലാശുപത്രിയിലെത്തിച്ചത്. സ്റ്റാന്റിൽ സമയത്തെത്താൻ കഴിയാത്തതിനാൽ ട്രിപ്പ് നഷ്ടമായെങ്കിലും ഒരു ജീവൻ രക്ഷിക്കാൻ കഴിഞ്ഞതിന്റെ കൃതാർഥതയിലാണ് അറഫാത്തും ശിവദാസനും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Bus Crew Rescues Elderly Man
Next Story