Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ആളില്ലാത്ത വീട്ടില്‍ മോഷണം;90000 രൂപ കവർന്നു
text_fieldsbookmark_border
Listen to this Article
തൃത്താല: അടച്ചിട്ട വീട്ടില്‍ മോഷണം. തൃത്താല പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കുമ്പിടി പുളിക്കല്‍ സിദ്ധിഖിന്‍റെ വീട്ടിലാണ് മോഷണം നടന്നത്.
വീട്ടുകാര്‍ ബന്ധുവീട്ടിലേക്ക് പോയ തക്കത്തില്‍ വ്യാഴാഴ്ച രാത്രിയാണ് സംഭവം. മുന്‍ വാതില്‍ തുറക്കാൻ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടതോടെ പിന്‍ഭാഗത്തെ ഗ്രില്‍ തകര്‍ത്താണ് അകത്ത് കയറിയത്.
തുടര്‍ന്ന് അലമാരയില്‍ സൂക്ഷിച്ച 90000 രൂപ മോഷ്ടിച്ചു. തൃത്താല പൊലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി.
Next Story

