ഷാജിയുടെ വീട്ടുചുമരിൽ 'ബ്രസീൽ' വിരിഞ്ഞു
text_fieldsകല്ലടിക്കോട് ഇരട്ടക്കല്ലിലെ ഷാജിയുടെ വീട് ബ്രസീൽ
ടീമിന്റെ പതാകയുടെ നിറവും താരങ്ങളുടെ ചിത്രങ്ങളും
വരച്ച നിലയിൽ
കല്ലടിക്കോട്: ലോകകപ്പ് ഫുട്ബാൾ മത്സരങ്ങൾക്ക് ഖത്തർ വേദിയാകുമ്പോൾ നാടെങ്ങും കട്ടൗട്ടും ബാനറുകളും ഉയരുമ്പോൾ വീടുതന്നെ കാൽപന്ത് കളിയോടുള്ള ഇഷ്ടം പ്രകടമാക്കാൻ ഉപാധിയാക്കിയിരിക്കുകയാണ് കരിമ്പ ഗ്രാമപഞ്ചായത്തിന്റെ അതിർത്തി പ്രദേശമായ കല്ലടിക്കോട് ഇരട്ടക്കല്ല് പ്രദേശത്തെ യുവാക്കൾ. ബ്രസീൽ താരങ്ങളുടെ ചിത്രവും പതാകയുടെ നിറങ്ങളുമാണ് ചുമരിൽ വരച്ചത്.
കല്ലടിക്കോട് ഇരട്ടക്കല്ല് ഷാജിയുടെ താമസമില്ലാത്ത വീടാണ് ഇതിന് ഉപയോഗിച്ചത്. പകൽ ജോലി കഴിഞ്ഞ് വന്ന് വിശ്രമസമയത്താണ് ചിത്രം വരക്കാനും മറ്റും സമയം കണ്ടെത്തിയത്.