Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightമലമ്പുഴയിൽ സുരേഷിനെ...

മലമ്പുഴയിൽ സുരേഷിനെ സ്ഥാനാർഥിയാക്കാനുള്ള കോൺഗ്രസ് നീക്കത്തിൽ നേട്ടം കൊയ്യുക ബി.ജെ.പി

text_fields
bookmark_border
മലമ്പുഴയിൽ സുരേഷിനെ സ്ഥാനാർഥിയാക്കാനുള്ള കോൺഗ്രസ് നീക്കത്തിൽ നേട്ടം കൊയ്യുക ബി.ജെ.പി
cancel

പാ​ല​ക്കാ​ട്: മു​ൻ മു​ഖ്യ​മ​ന്ത്രി വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ന്‍റെ പേ​ഴ്സ​ൻ അ​സി​സ്റ്റ​ന്‍റ് സു​രേ​ഷി​നെ മ​ല​മ്പു​ഴ മ​ണ്ഡ​ല​ത്തി​ൽ മ​ത്സ​രി​പ്പി​ക്കാ​നു​ള്ള കോ​ൺ​ഗ്ര​സി​ന്‍റെ നീ​ക്ക​ത്തി​ൽ മ​ണ്ഡ​ല​ത്തി​ലെ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ​ക്ക് എ​തി​ർ​പ്പ്. പാ​ർ​ട്ടി സു​രേ​ഷി​നെ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​പ്പി​ക്കാ​നാ​ണ് നീ​ക്ക​മെ​ങ്കി​ൽ അ​ത് മ​ണ്ഡ​ല​ത്തി​ൽ ബി.​ജെ.​പി​ക്ക് അ​നു​കൂ​ല​മാ​കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

ഇ​ട​തു​പ​ക്ഷ​ത്തി​ന് ഏ​റെ സ്വാ​ധീ​ന​മു​ള്ള മ​ണ്ഡ​ല​ത്തി​ൽ സി.​പി.​എം വി​ട്ട് കോ​ൺ​ഗ്ര​സി​ലേ​ക്ക് ചേ​ക്കേ​റാ​നു​ള്ള സു​രേ​ഷി​ന്‍റെ തീ​രു​മാ​നം സി.​പി.​എ​മ്മി​ൽ കോ​ൺ​ഗ്ര​സി​ന് അ​നു​കൂ​ല​മാ​യ ഒ​രു ച​ല​ന​വും സൃ​ഷ്ടി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് മ​ണ്ഡ​ല​ത്തി​ലെ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രും വി​ശ്വ​സി​ക്കു​ന്നു. പ​ക​രം സു​രേ​ഷി​നെ​തി​രെ​യു​ള്ള സി.​പി.​എ​മ്മി​ന്‍റെ വി​കാ​രം എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​ടെ വോ​ട്ട് വ​ർ​ധി​പ്പി​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് മ​ണ്ഡ​ല​ത്തി​ലെ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​ടെ വി​ല​യി​രു​ത്ത​ൽ.

വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ന്‍റെ പേ​ഴ്സ​ന​ൽ അ​സി​സ്റ്റ​ന്‍റ് എ​ന്ന നി​ല​യി​ലാ​ണ് ച​ർ​ച്ച​ക​ളി​ൽ ഇ​ടം​പി​ടി​ച്ച​ത്. വി​ഭാ​ഗീ​യ​ത ക​ത്തി​കാ​ളി​യ കാ​ല​ത്ത് വാ​ർ​ത്ത ചോ​ർ​ത്തി​യെ​ന്ന ആ​രോ​പ​ണ​മു​ന്ന​യി​ച്ചാ​ണ് സി.​പി.​എം സു​രേ​ഷി​നെ പു​റ​ത്താ​ക്കി​യ​ത്.

പ​ല​ത​വ​ണ അ​പ്പീ​ൽ ന​ൽ​കി​യെ​ങ്കി​ലും തി​രി​ച്ചെ​ടു​ത്തി​ല്ല. അ​ട​ഞ്ഞ​അ​ധ്യാ​യ​മെ​ന്നു പാ​ർ​ട്ടി സെ​ക്ര​ട്ട​റി ത​ന്നെ പ​റ​ഞ്ഞ​തോ​ടെ വ​ല​ത്തോ​ട്ടാ​യി ചാ​ഞ്ചാ​ട്ടം. സു​രേ​ഷി​ന്‍റെ പ്ര​ഖ്യാ​പ​ന​ത്തോ​ട് നേ​തൃ​ത്വം എ​തി​ർ​പ്പ് അ​റി​യി​ക്കാ​ത്ത​തി​നാ​ൽ കോ​ൺ​ഗ്ര​സ് പി​ന്തു​ണ​യോ​ടെ സ്വ​ത​ന്ത്ര​സ്ഥാ​നാ​ർ​ഥി​യാ​കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ്. മ​ണ്ഡ​ല​ത്തി​ലെ ജി​ല്ല-​പ്ര​ദേ​ശി​ക നേ​താ​ക്ക​ളെ ത​ഴ​ഞ്ഞ്, അ​ടു​ത്ത​കാ​ലം വ​രെ സി.​പി.​എ​മ്മി​ന് വേ​ണ്ടി പ്ര​വ​ർ​ത്തി​ച്ച് ഒ​രാ​ൾ​ക്ക് മ​ണ്ഡ​ലം വി​ട്ടു​കൊ​ടു​ക്കാ​നു​ള്ള നേ​തൃ​ത്വ​ത്തി​ന്‍റെ നീ​ക്ക​ത്തി​നെ​തി​രെ പ്ര​വ​ർ​ത്ത​ക​ർ​ക്കും പ്ര​തി​ഷേ​ധ​മു​ണ്ട്. മാ​ത്ര​മ​ല്ല സു​രേ​ഷ് കോ​ൺ​ഗ്ര​സ് സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കാ​മെ​ന്നാ​ണ് നി​ല​പാ​ട്. കോ​ൺ​ഗ്ര​സി​ന്‍റെ ചി​ഹ്നം ഒ​ഴി​വാ​ക്കി​യു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് ബി.​ജെ.​പി അ​നു​കൂ​ല​മാ​കു​മെ​ന്നാ​ണ് പ്ര​വ​ർ​ത്ത​ക​രു​ടെ വി​ല​യി​രു​ത്ത​ൽ.

2106, 2021 തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സ് മൂ​ന്നാം സ്ഥാ​ന​ത്തും, ബി.​ജെ.​പി. ര​ണ്ടാ​മ​തു​മാ​ണ് ഇ​വി​ടെ. 2016ൽ ​വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ന് 73299 ഉം, ​ബി.​ജെ.​പി​യി​ലെ സി. ​കൃ​ഷ്ണ​കു​മാ​റി​ന് 46157ഉം, ​കോ​ൺ​ഗ്ര​സി​ലെ വി.​എ​സ്. ജോ​യി​ക്ക് 35333 വോ​ട്ടു​മാ​ണ് ല​ഭി​ച്ച​ത്. 2021ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ സി.​പി.​എ​മ്മി​ലെ എ. ​പ്ര​ഭാ​ക​ര​ന് 75934ഉം, ​ബി.​ജെ.​പി​യി​ലെ സി. ​കൃ​ഷ്ണ​കു​മാ​റി​ന് 50200ഉം, ​കോ​ൺ​ഗ്ര​സി​ലെ എ​സ്.​കെ. അ​ന​ന്ത​കൃ​ഷ്ണ​ന് 35444 വോ​ട്ടു​മാ​ണ് ല​ഭി​ച്ച​ത്. 2016 നെ​ക്കാ​ൾ 2021ൽ ​വോ​ട്ട​ർ​മാ​രു​ടെ എ​ണ്ണം 3800 ഓ​ളം കൂ​ടി​യി​ട്ടും അ​തി​ന്‍റെ ഫ​ലം അ​നു​കൂ​ല​മാ​ക്കി​യ​ത് ഇ​ട​തു​പ​ക്ഷ​വും, ബി.​ജെ.​പി​യു​മാ​ണ്. കോ​ൺ​ഗ്ര​സി​ന് 100 വോ​ട്ടാ​ണ് അ​ധി​കം നേ​ടാ​ൻ ക​ഴി​ഞ്ഞ​ത്. മ​ണ്ഡ​ല​ത്തി​ലെ എ​ട്ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ 161 വാ​ർ​ഡു​ക​ളി​ൽ 93 എ​ൽ.​ഡി.​എ​ഫ്, 40 യു.​ഡി.​എ​ഫ്, 28 എ​ൻ.​ഡി.​എ എ​ന്ന​താ​ണ് നി​ല. ആ​റി​ട​ത്ത് ഇ​ട​തു​പ​ക്ഷം ഭ​രി​ക്കു​മ്പോ​ൾ, അ​കേ​ത്ത​ത്ത​റ​യി​ൽ ബി.​ജെ.​പി​യും, മ​രു​ത​റോ​ഡ് യു.​ഡി.​എ​ഫും ഭ​രി​ക്കു​ന്നു. ക​ഴി​ഞ്ഞ ത​ദ്ദേ​ശ സ്ഥാ​പ​ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ണ്ഡ​ല​ത്തി​ലെ ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് ഡി​വി​ഷ​നു​ക​ളി​ലും എ​ൽ.​ഡി.​എ​ഫ് ഉ​യ​ർ​ന്ന ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് വി​ജ​യി​ച്ചി​ട്ടു​ള്ള​ത്. എ​ൽ.​ഡി.​എ​ഫി​ൽ​നി​ന്ന് മ​ണ്ഡ​ലം പി​ടി​ച്ചെ​ടു​ക്കാ​ന​ാണെ​ങ്കി​ൽ കോ​ൺ​ഗ്ര​സി​ലെ പ്ര​ബ​ല​ൻമാ​രെ​യോ, മ​ണ്ഡ​ല​ത്തി​ലെ നേ​താ​ക്ക​ളെ​യോ ആ​രെ​ങ്കി​ലും നി​ർ​ത്ത​ണ​മെ​ന്നാ​ണ് പ്ര​വ​ർ​ത്ത​ക​രു​ടെ ആ​വ​ശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malampuzhasureshCongressBJP
News Summary - BJP to reap benefits from Congress' move to field Suresh in Malampuzha
Next Story