Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightബി.​ജെ.​പി​ക്ക്...

ബി.​ജെ.​പി​ക്ക് സാ​ധ‍്യ​ത​യു​ള്ള സീ​റ്റു​ക​ളി​ൽ വേ​ണ്ട​ത് പൊ​തു​സ്വ​ത​ന്ത്ര​ൻ -അ​ൻ​വ​ർ പ​ഴ​ഞ്ഞി

text_fields
bookmark_border
ബി.​ജെ.​പി​ക്ക് സാ​ധ‍്യ​ത​യു​ള്ള സീ​റ്റു​ക​ളി​ൽ വേ​ണ്ട​ത് പൊ​തു​സ്വ​ത​ന്ത്ര​ൻ -അ​ൻ​വ​ർ പ​ഴ​ഞ്ഞി
cancel
camera_alt

അ​ൻ​വ​ർ പ​ഴ​ഞ്ഞി

എ​സ്.​ഡി.​പി.​ഐ

ജി​ല്ല പ്ര​സി​ഡ​ന്‍റ്

മ​ല​പ്പു​റം: ബി.​ജെ.​പി​ക്ക് ജ​യ​സാ​ധ‍്യ​ത​യു​ള്ള സീ​റ്റു​ക​ളി​ൽ പൊ​തു​സ്വ​ത​ന്ത്ര​നെ മ​ത്സ​രി​പ്പി​ച്ച്, യു.​ഡി.​എ​ഫും എ​ൽ.​ഡി.​എ​ഫും പി​ന്തു​ണ ന​ൽ​കു​ക​യാ​ണ് വേ​ണ്ട​തെ​ന്ന് എ​സ്.​ഡി.​പി.​ഐ ജി​ല്ല പ്ര​സി​ഡ​ന്‍റ് അ​ൻ​വ​ർ പ​ഴ​ഞ്ഞി. മ​ങ്ക​ട, വേ​ങ്ങ​ര ഉ​ൾ​പ്പെ​ടെ ത​ങ്ങ​ൾ മ​ത്സ​രി​ക്കാ​ത്ത ജി​ല്ല​യി​ലെ എ​ട്ടു സീ​റ്റു​ക​ളി​ൽ ആ​രെ പി​ന്തു​ണ​ക്കു​മെ​ന്ന് സം​സ്ഥാ​ന നേ​തൃ​ത്വം പ്ര​ഖ‍്യാ​പി​ക്കും. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പാ​ർ​ട്ടി​യു​ടെ ന​യ, നി​ല​പാ​ടു​ക​ൾ അ​ൻ​വ​ർ പ​ഴ​ഞ്ഞി ‘മാ​ധ‍്യ​മ’​വു​മാ​യി പ​ങ്കു​വെ​ക്കു​ന്നു...

ജി​ല്ല​യി​ൽ എ​ട്ടു സീ​റ്റി​ലാ​ണ​ല്ലോ മ​ത്സ​രി​ക്കു​ന്ന​ത്.വോ​ട്ട് വ​ർ​ധി​പ്പി​ക്കാ​ൻ സാ​ധി​ക്കു​മോ?

ന​ല്ല പ്ര​തീ​ക്ഷ​യി​ലാ​ണ്. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പാ​ർ​ട്ടി​ക്ക് മി​ക​ച്ച മു​ന്നേ​റ്റം സാ​ധ്യ​മാ​യി​ട്ടു​ണ്ട്. 52 ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ർ​ഡി​ലും 12 ന​ഗ​ര​സ​ഭ വാ​ർ​ഡി​ലും എ​സ്.​ഡി.​പി.​ഐ ര​ണ്ടാം സ്ഥാ​ന​ത്താ​ണ്. ആ ​അ​ർ​ഥ​ത്തി​ലു​ള്ള മു​ന്നേ​റ്റം നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലും കാ​ഴ്ച​വെ​ക്കാ​നാ​കും.

എ​ന്തൊ​ക്കെ​യാ​ണ് പ്ര​ചാ​ര​ണ വി​ഷ​യ​ങ്ങ​ൾ?

വി​വി​ധ മ​ണ്ഡ​ല​ങ്ങ​ളി​ലെ പ്രാ​ദേ​ശി​ക വി​ക​സ​ന-​ജ​ന​കീ​യ പ്ര​ശ്ന​ങ്ങ​ളാ​ണ് ജ​ന​ങ്ങ​ൾ​ക്ക് മു​മ്പാ​കെ വെ​ക്കു​ന്ന പ്ര​ധാ​ന വി​ഷ​യം. ജി​ല്ല വി​ഭ​ജ​നം എ​ന്നോ ന​ട​പ്പാ​ക്കേ​ണ്ട​താ​യി​രു​ന്നു. ആ​ളു​ക​ളി​ലേ​ക്ക് വി​ക​സ​ന​മെ​ത്തി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ജി​ല്ല​ക​ൾ രൂ​പ​വ​ത്ക​രി​ക്കു​ന്ന​തെ​ങ്കി​ലും മ​ല​പ്പു​റ​ത്തേ​ക്ക് വി​ക​സ​ന​മെ​ത്തു​ന്നി​ല്ല. ജ​ന​സം​ഖ‍്യാ​നു​പാ​തി​ക​മാ​യി ജി​ല്ല​ക​ളെ വി​ഭ​ജി​ച്ച് എ​ല്ലാ​വ​രി​ലേ​ക്കും വി​ക​സ​ന​മെ​ത്തി​ക്ക​ണം.

സം​സ്ഥാ​ന​ത്ത് ഭ​ര​ണ​വി​രു​ദ്ധ വി​കാ​രം ഉ​ണ്ടോ​?

ചി​ല വി​ഷ​യ​ങ്ങ​ളി​ൽ പ്ര​ശ്ന​മു​ണ്ട് എ​ന്ന​തി​ന​പ്പു​റം ഭ​ര​ണ​വി​രു​ദ്ധ വി​കാ​ര​മു​ള്ള​താ​യി ബോ​ധ്യ​പ്പെ​ട്ടി​ട്ടി​ല്ല.

മ​ങ്ക​ട, വേ​ങ്ങ​ര മ​ണ്ഡ​ല​ങ്ങ​ളി​ൽ എ​സ്.​ഡി.​പി.​ഐ വോ​ട്ട് ഇ​ട​തി​നാ​ണോ?

പാ​ർ​ട്ടി മ​ത്സ​രി​ക്കാ​ത്ത സീ​റ്റു​ക​ളി​ൽ ആ​രെ പി​ന്തു​ണ​ക്കു​മെ​ന്ന കാ​ര്യം സം​സ്ഥാ​ന നേ​തൃ​ത്വം തീ​രു​മാ​നി​ച്ച് പ്ര​ഖ‍്യാ​പി​ക്കും. സി.​പി.​എം-​എ​സ്.​ഡി.​പി.​ഐ ഡീ​ൽ ആ​രോ​പി​ക്കു​ന്ന​വ​ർ മ​ഞ്ചേ​ശ്വ​ര​ത്ത് ത​ങ്ങ​ൾ സ്ഥാ​നാ​ർ​ഥി​യെ പി​ൻ​വ​ലി​ച്ച​ത് യു.​ഡി.​എ​ഫ്-​എ​സ്.​ഡി.​പി.​ഐ ഡീ​ൽ ആ​ണെ​ന്ന് പ​റ​യു​മോ? 16 മ​ണ്ഡ​ല​ങ്ങ​ളു​ള്ള ജി​ല്ല​യി​ൽ എ​ട്ടി​ട​ത്താ​ണ് ഞ​ങ്ങ​ൾ മ​ത്സ​രി​ക്കു​ന്ന​ത്. ബാ​ക്കി എ​ട്ട് മ​ണ്ഡ​ല​ങ്ങ​ളി​ൽ സ്ഥാ​നാ​ർ​ഥി​ക​ളി​ല്ല. അ​തി​ൽ ഉ​ൾ​പ്പെ​ട്ട ര​ണ്ട് മ​ണ്ഡ​ല​ങ്ങ​ൾ മാ​ത്ര​മാ​ണ് മ​ങ്ക​ട​യും വേ​ങ്ങ​ര​യും.

അ​സം​ബ്ലി തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി.​ജെ.​പി വീ​ണ്ടും അ​ക്കൗ​ണ്ട് തു​റ​ക്കു​മെ​ന്ന് ക​രു​തു​ന്നു​ണ്ടോ?

ഇ​ട​ത്-​വ​ല​ത് മു​ന്ന​ണി​ക​ളാ​ണ് ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി.​ജെ.​പി ഉ​ണ്ടാ​ക്കി​യ മു​ന്നേ​റ്റ​ത്തി​ന് ഉ​ത്ത​ര​വാ​ദി​ക​ൾ. ബി.​ജെ.​പി​യെ തോ​ൽ​പി​ക്കേ​ണ്ട​ത് ഏ​തെ​ങ്കി​ലും വി​ഭാ​ഗ​ത്തി​ന്‍റെ മാ​ത്രം ഉ​ത്ത​ര​വാ​ദി​ത്ത​മ​ല്ല. ബി.​ജെ.​പി​ക്ക് ജ​യ​സാ​ധ‍്യ​ത​യു​ള്ള സീ​റ്റു​ക​ളി​ൽ പൊ​തു​സ്വ​ത​ന്ത്ര​നെ മ​ത്സ​രി​പ്പി​ക്കു​ക​യാ​ണ് യു.​ഡി.​എ​ഫും എ​ൽ.​ഡി.​എ​ഫും ചെ​യ്യേ​ണ്ട​ത്.

സി.​പി.​എം-​ബി.​ജെ.​പി ഡീ​ൽ ഉ​ള്ള​താ​യി തോ​ന്നി​യി​ട്ടു​ണ്ടോ?

തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ത്ത് പ​തി​വാ​യി ഉ​യ​രു​ന്ന ആ​രോ​പ​ണ​മാ​ണ​ത്. അ​ത് ഇ​രു മു​ന്ന​ണി​ക​ളും ന​ട​ത്താ​റു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:possibleseatsKerala Assembly Election 2026bjp
News Summary - BJP needs to win all possible seats - Anwar Pachanhi
Next Story