
പാലക്കാട് ജില്ല പഞ്ചായത്ത് ഭരണസാരഥ്യത്തിലേക്ക് കെ. ബിനുമോളും സി.കെ. ചാമുണ്ണിയും
text_fieldsപാലക്കാട്: ജില്ല പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനത്തേക്ക് മലമ്പുഴ ഡിവിഷനില്‍നിന്ന് വിജയിച്ച കെ. ബിനുമോളേയും വൈസ് പ്രസിഡൻറ് സ്ഥാനത്തേക്ക് തരൂര്‍ ഡിവിഷന് പ്രതിനിധി സി.കെ. ചാമുണ്ണിയെയും നിർദേശിക്കാന്‍ ജില്ല എൽ.ഡി.എഫ് യോഗം തീരുമാനിച്ചു.
കര്‍ഷകവിരുദ്ധ, ജനവിരുദ്ധ നിയമങ്ങള്‍ക്കെതിരായ പ്രക്ഷോഭത്തിന് പിന്തുണ നല്കാൻ യോഗം തീരുമാനിച്ചു. മുന്‍ എം.എല്‍.എ ചാത്തുവിെൻറ നിര്യാണത്തില്‍ അനുശോചിച്ചു.
സി.പി.എം ജില്ല സെക്രട്ടറി സി.കെ. രാജേന്ദ്രെൻറ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ജില്ല കണ്‍വീനര്‍ വി. ചാമുണ്ണി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബുധനാഴ്ചയാണ് ജില്ല പഞ്ചായത്ത് പ്രസിഡൻറ്, വൈസ് പ്രസിഡൻറ് തെരഞ്ഞെടുപ്പ്.
