Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_right...

ഷോ​റൂ​മു​ക​ളി​ൽ​നി​ന്ന് ബൈ​ക്കു​ക​ൾ മോ​ഷ്​​ടി​ക്കു​ന്ന യു​വാ​ക്ക​ൾ പി​ടി​യി​ൽ

text_fields
bookmark_border
ഷോ​റൂ​മു​ക​ളി​ൽ​നി​ന്ന് ബൈ​ക്കു​ക​ൾ മോ​ഷ്​​ടി​ക്കു​ന്ന യു​വാ​ക്ക​ൾ പി​ടി​യി​ൽ
cancel

പാ​ല​ക്കാ​ട്: വാ​ഹ​ന​ഷോ​റൂ​മു​ക​ളി​ൽ​നി​ന്ന് ബൈ​ക്കു​ക​ൾ മോ​ഷ്​​ടി​ക്കു​ന്ന മൂ​ന്നു​പേ​രെ ടൗ​ൺ നോ​ർ​ത്ത് പൊ​ലീ​സ് പി​ടി​കൂ​ടി. തൃ​ശൂ​ർ പ​ഴ​യ​ന്നൂ​ർ വാ​രി​യ​ത്തു​പ​ടി ഒ​ടി​യ​ൻ എ​ന്ന വി​ഷ്ണു, ക​ണ്ണാ​ടി ചാ​ത്ത​ൻ​കു​ള​ങ്ങ​ര സു​ഭാ​ഷ്, പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ഒ​രാ​ൾ എ​ന്നി​വ​രെ​യാ​ണ് പി​ടി​കൂ​ടി​യ​ത്.

പ​ട്ടി​ക്ക​ര​യി​ലെ വാ​ഹ​ന​ഷോ​റൂ​മി‍െൻറ ഗേ​റ്റ് ത​ക​ർ​ത്ത്​ അ​ക​ത്തു​ക​യ​റി ര​ണ്ടു യ​മ​ഹ ബൈ​ക്കു​ക​ളാ​ണ് മോ​ഷ്​​ടി​ച്ച​ത്. സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. ര​ണ്ടാ​ളും നി​ര​വ​ധി മോ​ഷ​ണ​ക്കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​ണെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. വി​ഷ്ണു​വി​നെ​തി​രെ മ​റ്റു ജി​ല്ല​ക​ളി​ൽ പോ​ക്സോ അ​ട​ക്ക​മു​ള്ള കേ​സു​ക​ളു​ണ്ട്.

മോ​ഷ്​​ടി​ച്ച വാ​ഹ​ന​ങ്ങ​ൾ വി​റ്റ് ല​ഭി​ക്കു​ന്ന പ​ണം ആ​ഡം​ബ​ര ജീ​വി​ത​ത്തി​നാ​ണ് പ്ര​തി​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഇ​തോ​ടെ ജി​ല്ല​യി​ലെ സ​മാ​ന​മാ​യ നി​ര​വ​ധി കേ​സു​ക​ൾ​ക്ക് തു​മ്പാ​യി. വി​ഷ്ണു​വി​നെ​യും സു​ഭാ​ഷി​നെ​യും കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. നോ​ർ​ത്ത് ഇ​ൻ​സ്‌​പെ​ക്ട​ർ ആ​ർ. സു​ജി​ത്കു​മാ​ർ, എ​സ്‌.​ഐ സി.​കെ. രാ​ജേ​ഷ്, ഗ്രേ​ഡ് എ​സ്‌.​ഐ വി. ​ന​ന്ദ​കു​മാ​ർ, സീ​നി​യ​ർ സി.​പി.​ഒ പി. ​എ​ച്ച്. നൗ​ഷാ​ദ്, സി.​പി.​ഒ​മാ​രാ​യ എം. ​സ​തീ​ഷ്, ആ​ർ. ര​ഘു, എം. ​മ​ഹേ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BIke Theft
News Summary - Bike Theft in Palakkad
Next Story