ബേക്കറിയിൽ വൻ തീപിടിത്തം: 10 ലക്ഷം രൂപയുടെ നഷ്ടം
text_fieldsകടമ്പഴിപ്പുറം വേട്ടേക്കരയിലെ രാജൻ ബേക്കറിയിലും സ്റ്റേഷനറിയിലും തീപിടിച്ചപ്പോൾ
പുലാപ്പറ്റ: ബേക്കറിയിൽ വൻ തീപിടിത്തം. ഏകദേശം 10 ലക്ഷം രൂപയുടെ നാശനഷ്ടം സംഭവിച്ചു. കടമ്പഴിപ്പുറം വേട്ടേക്കരയിലെ രാജൻ ബേക്കറിയും സ്റ്റേഷനറിയും പ്രവർത്തിക്കുന്ന സ്ഥാപനമാണ് തീ വിഴുങ്ങിയത്. വെള്ളിയാഴ്ച പുലർച്ചെ മൂന്നിനാണ് സംഭവം. ഷോർട്ട് സർക്യൂട്ടാവാം അഗ്നിബാധക്ക് കാരണമെന്നാണ് നിഗമനം. കടക്കകത്ത് വിൽപനക്ക് കരുതിയ ബേക്കറി ഉത്പന്നങ്ങളും പച്ചക്കറി ഇനങ്ങളും ഫർണിച്ചറും ഉപകരണങ്ങളും കത്തിച്ചാമ്പലായി. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചത് തീ ആളിപ്പടരാൻ
വഴിയൊരുക്കി. കോങ്ങാട് നിലയത്തിലെ അഗ്നി രക്ഷ സേന അസി. സ്റ്റേഷൻ ഓഫിസർ സി.ആർ. ജയകുമാർ, ജയരാജ്, സന്ദീപ്, ജയ കൃഷ്ണൻ, ഷിബു, ബൈജു, ആസാദ്, മോഹൻ ദാസ് എന്നിവർ തീയണച്ചു.

