കാട് കാണാനിറങ്ങിയ സംഘത്തിന് മൂന്ന് പതിറ്റാണ്ടിന്റെ ഹരിതശോഭ
text_fieldsപ്രകൃതി പഠന സംരക്ഷണ കൗൺസിൽ സംഘം തട്ടേക്കാട് വനത്തിൽ (ഫയൽ)
ആലത്തൂർ: കാട് കാണാനിറങ്ങിയ ഒരു സംഘമാളുകൾ ചേർന്ന് ആരംഭിച്ച പ്രകൃതി പഠന സഞ്ചാരത്തിന് മൂന്ന് പതിറ്റാണ്ടിന്റെ ഹരിതശോഭ. ആലത്തൂർ കേന്ദ്രമായുള്ള ഭാരത് സേവക് സമാജ് പ്രകൃതി പഠന സംരക്ഷണ കൗൺസിൽ എന്ന സംഘടന നേതൃത്വത്തിൽ സംസ്ഥാന വനം-വന്യ ജീവി സംരക്ഷണ വിഭാഗത്തിന്റെ സഹായത്തോടെ വനങ്ങളിലൂടെയുള്ള സഞ്ചാരമാണ് മുടക്കമില്ലാതെ തുടരുന്നത്. 1994ലാണ് സഞ്ചാരം തുടങ്ങിയത്. 1996ൽ സംഘടനയായി രജിസ്റ്റർ ചെയ്തു. ഇതുവരെ 177 യാത്രകൾ കൗൺസിൽ നടത്തി കഴിഞ്ഞു. വിദ്യാർഥികളടക്കം 5000ത്തിലധികം പേർക്ക് വന സംരക്ഷണ ബോധവത്കരണം നൽകാനായി.
എന്താണ് കാട്, എന്താണ് പ്രകൃതി, എന്താണ് പ്രകൃതിസംരക്ഷണം എന്നതിനെ കുറിച്ച് അവബോധം നൽകുകയാണ് സംഘടന. സംസ്ഥാന വനം -വന്യജീവി സംരക്ഷണ വിഭാഗത്തിന്റെയും മറ്റും സഹായത്തോടെയാണ് സഞ്ചാരം. ചെറുതും വലതുമായ 40 അണക്കെട്ടുകളും എല്ലാ വന്യജീവി സങ്കേതങ്ങളും പഠനസംഘം പല ഘട്ടങ്ങളിലായി സന്ദർശിച്ചിട്ടുണ്ട്. മംഗളാദേവിയിലും കാവേരി നദിയുടെ ഉദ്ഭവമായ തലക്കാവേരിയും അവസാനിക്കുന്ന പിച്ചവാരവും തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലെ കേരളത്തോട് ചേർന്നുള്ള പശ്ചിമഘട്ട ഭാഗങ്ങളും സന്ദർശിച്ചിട്ടുണ്ട്.
ഭാരവാഹികൾ: ആരോഗ്യ വകുപ്പിലെ റിട്ട. ഡപ്യൂട്ടി ഡയറക്ടർ ഡോ. പി. ജയദേവൻ -പ്രസിഡൻറ്, റിട്ട. സീനിയർ കൺസൽട്ടൻറ് ഡോ: കെ. വേലായുധൻ -വൈസ് പ്രസിഡൻറ്, സാമൂഹ്യ പ്രവർത്തകൻ കെ. പഴനിമല -സെക്രട്ടറി, റിട്ട. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥൻ കെ. വേലുണ്ണി -ജോയൻറ് സെക്രട്ടറി, എ. മുഹമ്മദ്, പി. വിജയൻ, പി.കെ. മുഹമ്മദ് ബഷീർ, -കോഓർഡിനേറ്റർമാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

