Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബസുകൾക്കിടയിലേക്ക് ഓട്ടോ ഇടിച്ചുകയറി
text_fieldsbookmark_border
ഉണ്ണിയാൽ ചന്തക്കുന്നിൽ ബസുകൾക്കിടയിലേക്ക് ഓട്ടോ ഇടിച്ചുകയറിയ നിലയിൽ
അലനല്ലൂർ: ഉണ്ണിയാൽ ചന്തക്കുന്നിൽ ബസുകൾക്കിടയിലേക്ക് ഓട്ടോറിക്ഷ ഇടിച്ചുകയറി. വ്യാഴാഴ്ച രാവിലെ പത്തരയോടെയാണ് അപകടം. എടത്തനാട്ടുകര ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോയാണ് ഇതേ ഭാഗത്തേക്ക് പോവുകയായിരുന്ന ബസിന്റെയും എതിരെ വന്ന ബസിന്റെയും ഇടയിലേക്ക് നിയന്ത്രണം വിട്ട് ഇടിച്ചുകയറിയത്.
ഓട്ടോഡ്രൈവർ തടിയംപറമ്പ് സ്വദേശി ചള്ളപ്പുറത്ത് കുഞ്ഞലവി, യാത്രക്കാരൻ കാരാടൻ ഉമ്മർ എന്നിവർക്ക് നിസ്സാര പരിക്കേറ്റു. ഓട്ടോക്ക് കേടുപാടുകൾ സംഭവിച്ചു. അപകടത്തെത്തുടർന്ന് ഉണ്ണിയാൽ-എടത്തനാട്ടുകര റോഡിൽ ഗതാഗതം തടസ്സപ്പെട്ടു.
Next Story

