Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightക്ലച്ചു പിടിക്കാതെ...

ക്ലച്ചു പിടിക്കാതെ ഒാ​േട്ടാ ജീവിതം; വായ്​പയെടുത്തവർ ജപ്​തി ഭീഷണിയിൽ

text_fields
bookmark_border
auto
cancel
camera_alt

യാത്രക്കാരെ കാത്തിരിക്കുന്ന ഒാട്ടോ ഡ്രൈവർമാർ

പാ​ല​ക്കാ​ട്​: ​േലാ​ക്​​ഡൗ​ൺ നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്കൊ​പ്പം എ​ണ്ണ​വി​ല​യും ദി​നം​പ്ര​തി ഉ​യ​രു​ന്ന​തോ​ടെ അ​നി​ശ്ചി​ത​ത്വ​ത്തി​ൽ കി​ത​ച്ച്​ ജി​ല്ല​യു​ടെ ടാ​ക്​​സി മേ​ഖ​ല. ജി​ല്ല​യി​ൽ 20,​000ലേ​റെ ഒാ​േ​ട്ടാ​ക​ൾ സ​ർ​വീ​സ്​ ന​ട​ത്തു​ന്നു​ണ്ടെ​ന്നാ​ണ്​ ക​ണ​ക്ക്. ​

െതാ​ഴി​ലാ​ളി​ക​ളു​ടെ എ​ണ്ണ​വും അ​​​ത്ര​ത്തോ​ളം ത​ന്നെ വ​രും. മി​ക്ക​വ​രും കൂ​ലി​ക്കാ​ണ്​ വ​ണ്ടി​ക​ൾ ഒാ​ടി​ച്ചി​രു​ന്ന​ത്.

ഭൂ​രി​ഭാ​ഗം വ​ണ്ടി​ക​ളും ലോ​ക്​​ഡൗ​ണി​ൽ നി​റു​ത്തി​യി​ട്ട​പ്പോ​ൾ ക​ട്ട​പ്പു​റ​ത്താ​യ​ത്​ ദൈ​നം​ദി​നം ഒാ​േ​ട്ടാ​ക​ളി​ൽ ഉ​പ​ജീ​വ​നം ക​ണ്ടെ​ത്തി​യ​വ​രു​ടെ ജീ​വി​ത​ങ്ങ​ളാ​ണ്. വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല മാ​ത്രം ല​ക്ഷ്യ​മി​ട്ട് ജി​ല്ല​യി​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ആ​രം​ഭി​ച്ച ടാ​ക്സി തൊ​ഴി​ലാ​ളി​ക​ളും ആ​ശ​ങ്ക​യി​ലാ​ണ്. ബാ​ങ്കു​ക​ളി​ൽ നി​ന്നും മ​റ്റും വാ​യ്പ​യെ​ടു​ത്ത​വ​ർ തു​ക തി​രി​ച്ച​ട​ക്കാ​നാ​കാ​തെ ജ​പ്തി ഭീ​ഷ​ണി​യി​ലാ​ണ്.

ക​ത്തു​ന്ന ആ​ധി

ദി​നം​പ്ര​തി ഇ​ന്ധ​ന​വി​ല​യും ഉ​യ​രു​ക​യാ​ണ്. വ​ല്ല​പ്പോ​ഴും കി​ട്ടു​ന്ന ഒാ​ട്ട​ത്തി​െൻറ വ​രു​മാ​ന​ത്തി​ൽ​നി​ന്ന്​ ഇ​ന്ധ​നം പോ​ലും നി​റ​ക്കാ​നാ​വാ​ത്ത സ്ഥി​തി. ലോ​ക്​​ഡൗ​ൺ കാ​ല​ത്ത്​ ഒാ​ട്ട​ങ്ങ​ൾ ഭൂ​രി​ഭാ​ഗ​വും ആ​ശു​പ​ത്രി​യി​ലേ​ക്കും തി​രി​ച്ചു​മു​ള്ള​താ​ണ്. ഇ​തി​നി​ടെ തൊ​ഴി​ലാ​ളി​ക​ളി​ൽ പ​ല​രും കോ​വി​ഡ്​ ബാ​ധി​ത​രാ​വു​ന്ന​തും മേ​ഖ​ല​യി​ൽ ആ​ശ​ങ്ക​യു​യ​ർ​ത്തു​ന്നു. 100 രൂ​​പ​​ക്ക് ഓ​​ട്ടം പോ​​യാ​​ൽ 30 രൂ​​പ​​യാ​​ണ് കൂ​​ലി​യാ​യി ല​​ഭി​​ക്കു​​ക. രോ​​ഗ​​വ്യാ​​പ​​നം ഉ​​ണ്ടാ​​കു​​ന്ന​​തി​​നു​​മു​​മ്പ് പ്ര​​തി​​ദി​​നം ശ​​രാ​​ശ​​രി 700 രൂ​​പ​​വ​​രെ​യാ​യി​രു​ന്നു മി​ക്ക​വ​ർ​ക്കും കൂ​​ലി. ബാ​​ങ്ക് ലോ​​ൺ, പ​​ലി​​ശ​​ക്കാ​​രി​​ൽ​​നി​​ന്നെ​​ടു​​ക്കു​​ന്ന വാ​​യ്പ​​ക​​ൾ എ​​ല്ലാം ഈ ​​വ​​രു​​മാ​​ന​​ത്തി​​ൽ​​നി​​ന്ന്​ വീ​​ട്ടി​​യി​​രു​​ന്നു.

വീ​ണ്ടു​മൊ​രു ലോ​​ക്ഡൗ​​ൺ എ​ത്തി​യ​തോ​ടെ എ​​ല്ലാ ക​​ണ​​ക്കു​​കൂ​​ട്ട​​ലും തെ​​റ്റി ജീ​​വി​​തം പ്ര​​തി​​സ​​ന്ധി​​യി​​ലാ​​യി. ഇ​നി കോ​വി​ഡ്​ സാ​ഹ​ച​ര്യ​ത്തി​ൽ മാ​റ്റം വ​ന്നാ​ൽ​പോ​ലും ജീ​വി​തം ടോ​പ്​ ഗി​യ​റി​ലാ​ൻ ഏ​റെ നാ​ളെ​ടു​ക്കു​മെ​ന്ന സ്ഥി​തി​യാ​ണ്.

പി​ടി​വീ​ഴും, പ​റ​ഞ്ഞി​െ​ട്ട​ന്താ ?

സ​​ർ​​ക്കാ​​ർ അ​​നു​​വ​​ദി​​ച്ച ആ​​വ​​ശ്യ​​ങ്ങ​​ൾ​​ക്കാ​​യി പോ​​കു​മ്പോ​ഴോ തി​​രി​​ച്ചു​​വ​​രു​​മ്പോ​​ഴോ പൊ​ലീ​സി‍െൻറ പെ​​റ്റി ല​​ഭി​​ക്കു​ന്ന​ത്​ പ​തി​വാ​ണെ​ന്ന്​ പാ​ല​ക്കാ​ട്​ ന​ഗ​ര​ത്തി​ൽ ഒാ​േ​ട്ടാ ഡ്രൈ​വ​റാ​യ റി​യാ​സ്​ പ​റ​യു​ന്നു. കാ​​ര​​ണം അ​റി​യി​ച്ചാ​ലും അ​​പ്പോ​​ൾ​​ത​​ന്നെ ഇ​​തി​​നാ​​വ​​ശ്യ​​മാ​​യ തെ​​ളി​​വു​​ക​​ൾ ന​​ൽ​​കാ​​ൻ സാ​​ധി​​ക്കാ​​ത്ത​​താ​​ണ് കാ​​ര​​ണം.

ഒ​​ന്നാം​ഘ​​ട്ട ലോ​​ക്ഡൗ​​ണി​​ൽ​​ത​​ന്നെ വ്യാ​​പ​​ക​​മാ​​യി പൊ​​തു​​ജ​​ന​​ങ്ങ​​ൾ ഇ​​രു​​ച​​ക്ര വാ​​ഹ​​ന​​ങ്ങ​​ളി​​ലേ​​ക്ക് മാ​​റി​​യി​​രു​​ന്നു. എ​​ല്ലാ വീ​​ട്ടി​​ലും ഇ​​രു​​ച​​ക്ര വാ​​ഹ​​ന​​മു​​ണ്ടെ​​ന്ന അ​​വ​​സ്ഥ​ വ​​ന്നു. ഇ​ത്​ ടാ​ക്​​സി ഒാ​േ​ട്ടാ​ക​ളു​ടെ വ​രു​മാ​ന​ത്തി​ൽ ഗ​ണ്യ​മാ​യ കു​റ​വാ​ണു​ണ്ടാ​ക്കി​യെ​ന്ന്​ തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്നു.

Show Full Article
TAGS:autorickshaw 
News Summary - auto life without holding the clutch; Borrowers under threat of foreclosure
Next Story