വീട് കുത്തി തുറന്ന് മോഷണശ്രമം
text_fieldsമോഷണശ്രമം നടന്ന ആനക്കര ആന്തുരവളപ്പില് നാസറിന്റെ വീട്ടില്‍ ഡോഗ് സ്ക്വാഡ് പരിശോധന നടത്തുന്നു
ആനക്കര: ആനക്കരയില്‍ വീട് കുത്തി തുറന്ന് മോഷണശ്രമം. ആനക്കര സെന്ററില്‍നിന്ന് നീലിയാട് റോഡില്‍ ആന്തുരവളപ്പില് നാസറിന്റെ വീടിന്റെ മുന്‍വശത്തെ വാതിൽ കുത്തി പൊളിച്ചാണ് മോഷ്ടാക്കള്‍ അകത്ത് കയറിയത്. നാസര്‍ വിദേശത്തായതിനാല്‍ കുടുംബം തനിച്ചാണ് താമസം.
എന്നാല്‍, സംഭവദിവസം വീട്ടിലുള്ളവര്‍ ബന്ധുവീട്ടില്‍ പോയതായിരുന്നു. അലമാരകളും മറ്റും കുത്തിത്തുറന്നെങ്കിലും ഒന്നു നഷ്ടപ്പെട്ടിട്ടില്ല. 2019 മേയ് 24ന് രാത്രിയിലും ഇതേ വീടിന്റെ വാതിൽ കുത്തിപൊളിച്ച് മോഷണം നടന്നിരുന്നു. മൂന്നാം തവണയാണ് ഇവിടെ മോഷണ ശ്രമം നടക്കുന്നത്
തൃത്താല എസ്.ഐ സുരേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. പാലക്കാട് നിന്ന് വിരലടയാള വിദഗ്ധ സുമിയുടെ നേതൃത്വത്തിലുള്ള സംഘവും പാലക്കാട് നിന്ന് നിന്ന് ഡോഗ് സ്ക്വാഡ് ഉദ്യോഗസ്ഥരായ ശ്യാം, അരുണ്‍പ്രകാശ് എന്നിവരുടെ നേതൃത്വത്തിലും പരിശോധന നടത്തി. കഴിഞ്ഞ ദിവസങ്ങളില്‍ മേഖലയില്‍ ശക്തമായ മഴയുണ്ടായിരുന്നതിന്റെ മറവിലാണ് മോഷ്ടാക്കളുടെ വിഹാരം. തൃത്താല മേഖലയില്‍ മറ്റു പലയിടത്തും ഇതേ ദിവസം മോഷണശ്രമം ഉണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

