Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകാർ കയറ്റി...

കാർ കയറ്റി കൊലപ്പെടുത്താൻ ശ്രമം: നാലു പേർ പിടിയിൽ

text_fields
bookmark_border
കാർ കയറ്റി കൊലപ്പെടുത്താൻ ശ്രമം: നാലു പേർ പിടിയിൽ
cancel
camera_alt

കാ​ർ ക​യ​റ്റി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി​ക​ൾ

Listen to this Article

പാലക്കാട്: യുവാവിനെ കാർ കയറ്റിയും മർദിച്ചും കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാലു പേരെ ടൗൺ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു. പുതുപ്പള്ളിത്തെരുവ് സ്വദേശികളായ ഉബൈദുള്ള (38), മുഹമ്മദ് യൂസഫ് (36), ഫൈസൽ (33), മേപ്പറമ്പ് സ്വദേശി അർഷാദ് (34) എന്നിവരാണ് അറസ്റ്റിലായത്. ചൊവ്വാഴ്ചയാണ് കേസിനാസ്പദമായ സംഭവം. തിരുനെല്ലായ് മണലാഞ്ചേരി സ്വദേശി നിഷാദിനെ പുതുപ്പള്ളിത്തെരുവിലെത്തി സംഘം മർദിച്ചു.

കത്തി ഉപയോഗിച്ചും കരിങ്കല്ലുകൊണ്ട് മർദിച്ചും സംഘം നിഷാദിനെ കൊലപ്പെടുത്താൻ ശ്രമിക്കുകയും പ്രതികൾ ചേർന്ന് കഴുത്തിൽ ബെൽറ്റിട്ട് കാറിൽ കയറ്റാൻ ശ്രമിക്കുന്നതിനിടെ നിലത്തുവീണ നിഷാദിനെ കാർ കയറ്റിക്കൊല്ലാൻ ശ്രമിക്കുകയും ചെയ്തു.

സംഭവ സ്ഥലത്ത് പൊലീസ് എത്തിയതോടെ പ്രതികൾ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും വാഹനം തടഞ്ഞ് പ്രതികളെ കസ്റ്റഡിയിലെടുത്തു. പിന്നീട് അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.എസ്‌.ഐമാരായ വി. ഹേമലത, എം. അജസുദ്ദീൻ, സീനിയർ സി.പി.ഒമാരായ പ്രദീപ്കുമാർ, കെ.ബി. രമേഷ്, എം. സുനിൽ, വി.ആർ. രവി, എൻ. സതീഷ്, സി.പി.ഒ ആർ. വിനോദ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Attempt to kill by car
News Summary - Attempt to kill by car: Four arrested
Next Story