ഇളവുകൾ പ്രാവർത്തികമായി; അട്ടപ്പാടിയിൽ കോവിഡ് പ്രതിരോധം താളം തെറ്റുന്നു
text_fieldsഅഗളി: സർക്കാർ ഇളവുകൾ പ്രാവർത്തികമായതോടെ അട്ടപ്പാടിയിൽ കോവിഡ് പ്രതിരോധ സംവിധാനങ്ങൾ താളം തെറ്റുന്നു. മുഖാവരണം ധരിക്കാതെയാണ് നിരത്തുകളിൽ സ്ത്രീകളും കുട്ടികളും അടക്കമുള്ളവർ ഇറങ്ങുന്നത്. തൊഴിലാളികളിലും സർക്കാർ നിർദേശം പാലിക്കപ്പെടുന്നില്ല. സർക്കാർ ഓഫിസുകളിൽ നിർദേശങ്ങൾക്ക് പുല്ലുവില. സാമൂഹിക അകലം എവിടെയും പാലിക്കപ്പെടുന്നില്ല. ബാങ്കിനുള്ളിൽ ആൾത്തിരക്കില്ലാതാക്കാൻ അധികൃതർ ശ്രമിക്കുന്നുണ്ട്.
എന്നാൽ ബാങ്കിന് പുറത്ത് വൻ ജനാവലിയാണ്. മാസ്കില്ല, സാമൂഹിക അകലമില്ല. നിയന്ത്രിക്കാൻ ആളുകളുമില്ല. അട്ടപ്പാടിയിൽ ഇൻറർനെറ്റ് സംവിധാനം ഇടക്കിടെ പണിമുടക്ക് തുടങ്ങിയതോടെ ബാങ്കു ജീവനക്കൾക്കും പ്രശ്നത്തിൽ ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയാണ്.
അട്ടപ്പാടിയിലെ പഞ്ചായത്ത്, വില്ലേജ് , ബാങ്കുകൾ അടക്കമുള്ള നിരവധി സ്ഥാപനങ്ങൾ സർക്കാർ നിർദേശങ്ങൾ കാറ്റിൽ പറത്തിയാണ് പ്രവൃത്തിക്കുന്നത്. ഇതിനിടെ തമിഴ്നാട്ടിൽനിന്ന് ഊടുവഴികളിലൂടെ ആളുകൾ എത്തുന്നുണ്ടെന്ന വിവരവും ഉണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
