യുവമോർച്ച നേതാവിന് നേരെ ആക്രമണം: പ്രതികളെ രക്ഷിക്കാൻ ശ്രമമെന്ന് ആരോപണം
text_fieldsപാലക്കാട്: ചിറ്റൂര്‍ യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് രമേശ് കുമാറിനെ വീട് ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ ഗൂഢാലോചന നടത്തിയവര്‍ക്കെതിരെ അന്വേഷണം നടത്തി പുറത്ത് കൊണ്ട് വരണമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.എം. ഹരിദാസ് ആവശ്യപ്പെട്ടു.
ഈമാസം 19ന് രാത്രിയാണ് രമേശ് കുമാറിന്റെ വീട് ആക്രമിച്ച് മുറ്റത്തെ ലോറിയടക്കം നാലോളം വാഹനങ്ങള്‍ തകര്‍ത്തത്. പത്തോളം ജനതാദള്‍ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തെങ്കിലും സംഭവത്തില്‍ ഉന്നത നേതാവടക്കമുള്ളവരുടെ പങ്കുണ്ടെന്നും ഇക്കാര്യം പൊലീസ് അന്വേഷിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.വാർത്തസമ്മേളനത്തില്‍ ജില്ല സെക്രട്ടറി ഓമനക്കുട്ടനും പങ്കെടുത്തു.