Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഎ.​ടി.​എം മെ​ഷീ​ന്​...

എ.​ടി.​എം മെ​ഷീ​ന്​ തീ​വെ​ച്ച സം​ഭ​വം: മ​നോ​രോ​ഗി​യാ​യ യു​വാ​വി​നെ ചി​കി​ത്സ​ക്ക​യ​ച്ചു

text_fields
bookmark_border
ATM machine fire incident
cancel
camera_alt

ത​ച്ച​മ്പാ​റ എ​സ്.​ബി.​ഐ​യു​ടെ ക​ത്തി​ച്ച എ.​ടി.​എം മെ​ഷീ​ൻ

ത​ച്ച​മ്പാ​റ: സ്​​റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​ടെ (എ​സ്.​ബി.​ഐ) എ.​ടി.​എം മെ​ഷീ​ന്​ തീ​വെ​ച്ച​ത് മ​നോ​രോ​ഗി​യാ​യ യു​വാ​വെ​ന്ന് പൊ​ലീ​സ്. യു​വാ​വി​നെ പ​ള്ളി​ക്കു​റു​പ്പ് ഭാ​ഗ​ത്ത് വെ​ച്ച് ന​ട​ന്നു​പോ​കു​ന്ന​തി​നി​ടെ​യാ​ണ് പൊ​ലീ​സ് ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത​ത്. 30 വ​യ​സ്സു​ള്ള മൈ​ലാം​പാ​ടം സ്വ​ദേ​ശി​യാ​ണ് യു​വാ​വ്.

കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ വ​ട​ക​ര പൊ​ലീ​സ് സ്​​റ്റേ​ഷ​ൻ പ​രി​ധി​യി​ൽ​നി​ന്ന് മോ​ഷ്​​ടി​ച്ച ആ​ക്ടീ​വ സ്കൂ​ട്ട​ർ ഓ​ടി​ച്ചാ​ണ് യു​വാ​വ് ത​ച്ച​മ്പാ​റ​യി​ലെ​ത്തി​യ​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് യു​വാ​വി​നെ​തി​രെ വ​ട​ക​ര പൊ​ലീ​സ് കേ​സെ​ടു​ത്തു. സ്കൂ​ട്ട​ർ പി​ന്നീ​ട് ത​ച്ച​മ്പാ​റ ഭാ​ഗ​ത്തു​നി​ന്ന് പൊ​ലീ​സ് ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സം പു​ല​ർ​ച്ച നാ​ലോ​ടെ​യാ​ണ് ത​ച്ച​മ്പാ​റ ടൗ​ണി​ലെ എ​സ്.​ബി.​ഐ ബ്രാ​ഞ്ചി​ന്​ സ​മീ​പ​ത്തെ എ.​ടി.​എം സെൻറ​റി​ലെ മെ​ഷീ​ന് തീ​വെ​ച്ച​ത്. സി​ഗ​ര​റ്റ് ലൈ​റ്റ​ർ ഉ​പ​യോ​ഗി​ച്ച് വേ​സ്​​റ്റ്​ ബി​ന്നി​ലെ ക​ട​ലാ​സി​ന് തീ ​കൊ​ടു​ക്കു​ന്ന​തും കീ​പാ​ഡി​ലി​ടു​ന്ന​തും സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ളി​ലു​ണ്ടാ​യി​രു​ന്നു. യു​വാ​വി​നെ വി​ദ​ഗ്​​ധ ചി​കി​ത്സ ന​ൽ​കു​ന്ന​തി​നാ​യി തൃ​ശൂ​ർ വെ​സ്​​റ്റ്​ ഫോ​ർ​ട്ടി​ലെ മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ​ത്തി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:atm machinefire
News Summary - ATM machine fire incident
Next Story