Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നിയമസഭ തെരഞ്ഞെടുപ്പ്; സ്ഥാനാർഥി ചിത്രം തെളിയാതെ പാലക്കാട്ടെ യു.ഡി.എഫ്, എൻ.ഡി.എ മുന്നണികൾ

text_fields
bookmark_border
നിയമസഭ തെരഞ്ഞെടുപ്പ്; സ്ഥാനാർഥി ചിത്രം തെളിയാതെ പാലക്കാട്ടെ യു.ഡി.എഫ്, എൻ.ഡി.എ മുന്നണികൾ
cancel

പാലക്കാട്: നിയമസഭ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച് രണ്ടാം ദിനമായിട്ടും ജില്ലയിലെ യു.ഡി.എഫ്, എൻ.ഡി.എ മുന്നണികളുടെ സ്ഥാനാർഥി പ്രഖ്യാപനം എങ്ങുമെത്തിയില്ല. എൽ.ഡി.എഫിൽ പാലക്കാട് മണ്ഡലത്തിലും ഏകദേശ ധാരണയേ ആയിട്ടുള്ളൂ. ജില്ലയിലെ സ്ഥാനാർഥി നിർണയത്തെക്കുറിച്ച് പുറത്തുവന്ന ഏറ്റവും പുതിയ വിവരങ്ങൾ പ്രകാരം യു.ഡി.എഫ് പാലക്കാട് മണ്ഡലത്തിൽ നടൻ രമേശ് പിഷാരടിയെ സ്ഥാനാർഥിയാക്കുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്.

രാഹുൽ മാങ്കൂട്ടത്തിൽ മത്സരരംഗത്തുനിന്ന് മാറിയ സാഹചര്യത്തിലാണ് പിഷാരടിയെ പരിഗണിക്കുന്നത്. ഷാഫി പറമ്പിൽ പക്ഷം പിഷാരടിയുടെ പേരിന് ശക്തമായ പിന്തുണ നൽകുന്നുണ്ടെങ്കിലും, പുറത്തുനിന്നുള്ളയാളെ കൊണ്ടുവരുന്നതിൽ ചില പ്രാദേശിക നേതാക്കൾക്ക് വിയോജിപ്പുണ്ട്. മറ്റ് മണ്ഡലങ്ങളിലൊന്നും യു.ഡി.എഫ് ചിത്രം തെളിഞ്ഞിട്ടില്ല. പ്രമുഖ ഹോട്ടൽ വ്യവസായി എൻ.എം.ആർ. റസാഖിനെ പാലക്കാട്ട് എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥിയാക്കാൻ സി.പി.എം ജില്ല സെക്രട്ടേറിയറ്റ് ശിപാർശ ചെയ്തതായാണ് വിവരം.

വിജയസാധ്യത കുറവാണെന്ന് ചൂണ്ടിക്കാട്ടി പി. സരിൻ പാലക്കാട്ട് മത്സരിക്കാനില്ലെന്ന് അറിയിച്ചതിനെത്തുടർന്നാണ് പുതിയ പേരുകൾ പരിഗണിച്ചത്. എൽ.ഡി.എഫിന് വേണ്ടി ചിറ്റൂരിൽ വി. മുരുകദാസിന്റെ (ഐ.എസ്.ജെ.ഡി.) പേര് തിങ്കളാഴ്ച ഔദ്യോഗികമായി പാലക്കാട്ട് പ്രഖ്യാപിച്ചു. പാലക്കാട് മണ്ഡലത്തിൽ ശോഭ സുരേന്ദ്രനെയും മലമ്പുഴയിൽ സി. കൃഷ്ണകുമാറിനെയും ഒറ്റപ്പാലത്ത് മേജർ രവിയെയും ഷൊർണൂരിൽ ശങ്കു ടി. ദാസിനെയും ആദ്യ സ്ഥാനാർഥി പട്ടികയിൽ ബി.ജെ.പി ഉൾപ്പെടുത്തി. ശോഭ സുരേന്ദ്രനും കൃഷ്ണകുമാറും ഇതിനകം തന്നെ പ്രചാരണ പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞു. പാലക്കാട് ഒഴികെയുള്ള എല്ലാ മണ്ഡലങ്ങളിലും എൽ.ഡി.എഫ് പ്രചാരണം തുടങ്ങിയിട്ടുണ്ട്.

രാഷ്ട്രീയകക്ഷി പ്രതിനിധികളുടെ യോഗം ചേർന്നു

നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ പെ​രു​മാ​റ്റ​ച്ച​ട്ടം ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ല തി​ര​ഞ്ഞെ​ടു​പ്പ് ഓ​ഫി​സ​ർ കൂ​ടി​യാ​യ ജി​ല്ല ക​ല​ക്ട​ർ എം.​എ​സ്. മാ​ധ​വി​ക്കു​ട്ടി അ​റി​യി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി ചേ​ർ​ന്ന രാ​ഷ്ട്രീ​യ​ക​ക്ഷി പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗ​ത്തി​ൽ പെ​രു​മാ​റ്റ​ച്ച​ട്ടം ലം​ഘി​ക്കു​ന്ന വി​ധ​ത്തി​ൽ ഒ​രു പ്ര​വ​ർ​ത്ത​ന​ങ്ങ​ളും സം​ഭ​വി​ക്കാ​തി​രി​ക്കാ​ൻ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും ജി​ല്ല ക​ല​ക്ട​ർ പ​റ​ഞ്ഞു.

രാ​ഷ്ട്രീ​യ​ക​ക്ഷി​ക​ൾ​ക്ക് ചി​ല​വ​ഴി​ക്കാ​വു​ന്ന തു​ക വി​ല​യി​രു​ത്തു​ന്ന​തി​നും നി​ർ​ദേ​ശ​ങ്ങ​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നു​മാ​യാ​ണ് യോ​ഗം ചേ​ർ​ന്ന​ത്. ഹ​രി​ത​ച​ട്ടം പാ​ലി​ക്കു​ക, ഫ്ല​ക്സ്, പോ​സ്റ്റ​റു​ക​ൾ തു​ട​ങ്ങി​യ​വ​യി​ൽ അ​ച്ച​ടി​ക്കു​ന്ന സ്ഥാ​പ​ന​ത്തി​ന്റെ​യും പ​ബ്ലി​ഷ​റു​ടെ​യും പേ​രും മ​റ്റു വി​വ​ര​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ത്തു​ക, സ​മ​യ​ബ​ന്ധി​ത​മാ​യി നാ​മ​നി​ർ​ദേ​ശ​പ​ത്രി​ക​ക​ൾ സ​മ​ർ​പ്പി​ക്കു​ക എ​ന്നീ കാ​ര്യ​ങ്ങ​ൾ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും യോ​ഗ​ത്തി​ൽ വ്യ​ക്ത​മാ​ക്കി. ജി​ല്ലാ ക​ല​ക്ട​റു​ടെ ചേ​മ്പ​റി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ഇ​ല​ക്ഷ​ൻ ഡെ​പ്യൂ​ട്ടി ക​ല​ക്ട​ർ കെ.​ജി. പ്രാ​ൺ സി​ങ്, തെ​ര​ഞ്ഞെ​ടു​പ്പ് വി​ഭാ​ഗം ഹെ​ഡ് ക്ല​ർ​ക്ക് പി.​എ. ടോം​സ്, ഉ​ദ്യോ​ഗ​സ്ഥ​ർ, വി​വി​ധ രാ​ഷ്ട്രീ​യ​ക​ക്ഷി പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

ജില്ല മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റി രൂപവത്കരിച്ചു

നി​യ​മ​സ​ഭ പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് പാ​ല​ക്കാ​ട് ജി​ല്ല​യി​ല്‍ മാ​ധ്യ​മ പ​ര​സ്യ​ങ്ങ​ള്‍ സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്ന​തി​നും പെ​യ്ഡ് ന്യൂ​സു​ക​ള്‍ നി​രീ​ക്ഷി​ക്കു​ന്ന​തി​നു​മാ​യി ജി​ല്ല​ത​ല മീ​ഡി​യ സ​ര്‍ട്ടി​ഫി​ക്കേ​ഷ​ന്‍ ആ​ന്‍ഡ് മോ​ണി​റ്റ​റി​ങ് ക​മ്മി​റ്റി (എം.​സി.​എം.​സി) രൂ​പ​വ​ത്ക​രി​ച്ച് ജി​ല്ല ക​ല​ക്ട​ര്‍ ഉ​ത്ത​ര​വി​റ​ക്കി. ജി​ല്ല തി​ര​ഞ്ഞെ​ടു​പ്പ് ഓ​ഫി​സ​ർ കൂ​ടി​യാ​യ ജി​ല്ല ക​ല​ക്ട​ർ എം.​എ​സ്. മാ​ധ​വി​ക്കു​ട്ടി​യാ​ണ് സ​മി​തി​യു​ടെ അ​ധ്യ​ക്ഷ. ആ​ര്‍.​ഡി.​ഒ​യും എ​സ്.​ഡി.​എ​മ്മു​മാ​യ പി. ​അ​ന്‍വ​ര്‍ സാ​ദ​ത്ത്, സെ​ന്‍ട്ര​ല്‍ ബ്യൂ​റോ ഓ​ഫ് ക​മ്യൂ​ണി​ക്കേ​ഷ​ന്‍ ഫീ​ല്‍ഡ് പ​ബ്ലി​സി​റ്റി അ​സി​സ്റ്റ​ന്റ് സു​രേ​ഷ്, പാ​ല​ക്കാ​ട് പ്ര​സ് ക്ല​ബ് പ്ര​സി​ഡ​ന്റ് നോ​ബി​ള്‍ ജോ​സ്, ജി​ല്ല ഇ​ന്‍ഫ​ര്‍മേ​ഷ​ന്‍ ഓ​ഫി​സ​ര്‍ പ്രി​യ കെ. ​ഉ​ണ്ണി​കൃ​ഷ്ണ​ന്‍ എ​ന്നി​വ​രാ​ണ് സ​മി​തി​യി​ലെ മ​റ്റ് അം​ഗ​ങ്ങ​ള്‍.

രാ​ഷ്ട്രീ​യ പ​ര​സ്യ​ങ്ങ​ള്‍ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തി​ന് മു​മ്പ് സ​മി​തി പ​രി​ശോ​ധി​ച്ച് അ​നു​മ​തി ന​ല്‍കും. സ്ഥാ​നാ​ർ​ഥി​ക​ള്‍ ന​ല്‍കു​ന്ന പ​ത്ര​വാ​ര്‍ത്ത​ക​ള്‍ പെ​യ്ഡ് ന്യൂ​സ് ആ​ണോ എ​ന്ന് പ​രി​ശോ​ധി​ക്കു​ന്ന​തും സ​മി​തി​യു​ടെ ചു​മ​ത​ല​യാ​ണ്. പ​ത്ര​ങ്ങ​ള്‍, ചാ​ന​ലു​ക​ള്‍, കേ​ബി​ള്‍ നെ​റ്റ്‍വ​ര്‍ക്കു​ക​ള്‍, റേ​ഡി​യോ, സോ​ഷ്യ​ല്‍ മീ​ഡി​യ, ഇ​ന്റ​ര്‍നെ​റ്റ് തു​ട​ങ്ങി​യ എ​ല്ലാ മാ​ധ്യ​മ​ങ്ങ​ളും സ​മി​തി​യു​ടെ ക​ര്‍ശ​ന നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രി​ക്കും.

സ്ഥാ​നാ​ർ​ഥി​ക​ളു​ടെ ചെ​ല​വ് നി​രീ​ക്ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടും സ​മി​തി പ​രി​ശോ​ധ​ന ന​ട​ത്തും. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പു​റ​ത്തി​റ​ക്കു​ന്ന നോ​ട്ടീ​സു​ക​ള്‍, പോ​സ്റ്റ​റു​ക​ള്‍ എ​ന്നി​വ​യി​ല്‍ പ്രി​ന്റ​റു​ടെ​യും പ​ബ്ലി​ഷ​റു​ടെ​യും പേ​രും വി​ലാ​സ​വും കൃ​ത്യ​മാ​യി രേ​ഖ​പ്പെ​ടു​ത്ത​ണം. സ്ഥാ​നാ​ര്‍ഥി​യു​ടെ അ​നു​മ​തി​യി​ല്ലാ​തെ പ​ത്ര​ങ്ങ​ളി​ല്‍ പ​ര​സ്യം ന​ല്‍കു​ന്ന​വ​ര്‍ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് ച​ട്ട​ങ്ങ​ള്‍ ലം​ഘി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള പ്ര​ചാ​ര​ണ​ങ്ങ​ള്‍ക്കെ​തി​രെ ക​ര്‍ശ​ന ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും ജി​ല്ല ക​ല​ക്ട​ര്‍ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Assembly elections; UDF, NDA fronts fail to announce candidate list
Next Story