റബർ കടയിൽ മോഷണം; സൈനികൻ അറസ്റ്റിൽ
text_fieldsഅറസ്റ്റിലായ അരുൺ
പത്തിരിപ്പാല: മണ്ണൂരിലെ റബർ കടയുടെ പൂട്ട് കുത്തിത്തുറന്ന് ഷീറ്റുകളും മറ്റും മോഷ്ഠിച്ച കേസിൽ സൈനികൻ അറസ്റ്റിൽ. കേരളശേരി വടശേരി വരാങ്കോട് സ്വദേശി അരുണിനെയാണ് (30) മങ്കര പൊലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച പുലർച്ചെ മണ്ണൂർ കമ്പനിപടിയിൽ വേങ്ങശേരി സ്വദേശി ഹരീഷ് നടത്തുന്ന റബർ കടയിലായിരുന്നു മോഷണം.
500 കിലോ റബർ ഷീറ്റ്, 10 കിലോ അടക്ക,10 കിലോ കുരുമുളക് എന്നിവയാണ് മോഷ്ടിച്ചത്. കടയുടമ നൽകിയ പരാതിയിൽ മങ്കര പൊലീസ് കടയിലെ സി.സി. ടി വി പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടാനായത്. രാവിലെ കാറുമായി പ്രതി ഹരീഷിന്റെ കടയിൽ റബർ ഷീറ്റുകൾ വിൽക്കാനെത്തിയിരുന്നു. ഇവിടെ വിറ്റ റബർ മറ്റൊരാളിൽ നിന്ന് മോഷ്ടിച്ചതാന്നെന്നും പൊലീസ് കണ്ടെത്തി.
അവധി കഴിഞ്ഞ് അരുണാചൽപ്രദേശിലെ പട്ടാള ക്യാമ്പിലേക്ക് മടങ്ങാനിരിക്കെയാണ് പ്രതി പിടിയിലായത്. മങ്കര പൊലീസ് ഇൻസ്പെക്ടർ എ. പ്രതാപ്, എസ്.ഐ ഉദയകുമാർ, എ.എസ്.ഐ മണികണ്ഠൻ. സി.പി.ഒമാരായ അജിൽ, ബിജു, ഹോം ഗാർഡ് രാഗേഷ്, എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.തൊണ്ടിമുതൽ ശ്രീകൃഷ്ണപുരം എസ്.ബി.ഐ ജങ്ഷനു സമീപത്തെ മലഞ്ചരക്ക് കടയിൽനിന്ന് കണ്ടെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

