അരിക്കൊമ്പൻ: അടങ്ങാതെ പ്രതിഷേധം
text_fieldsഅരിക്കൊമ്പനെ പറമ്പിക്കുളത്ത് വിടുന്നതിനെതിരെ സർവകക്ഷി ആക്ഷൻ കമ്മിറ്റി
കാമ്പ്രത്ത് ചള്ളയിൽ നടത്തിയ പൊതുയോഗം രമ്യ ഹരിദാസ് എം.പി ഉദ്ഘാടനം
ചെയ്യുന്നു
മുതലമട: പറമ്പിക്കുളത്തേക്ക് അരിക്കൊമ്പനെ കൊണ്ടുവരില്ലെന്ന ഉറപ്പാണ് ആവശ്യമെന്ന് രമ്യ ഹരിദാസ് എം.പി. പറഞ്ഞു. സർവകക്ഷി ആക്ഷൻ കമിറ്റി കാമ്പ്രത്ത് ചള്ളയിൽ നടത്തിയ പ്രതിഷേധ പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. പറമ്പിക്കുളത്ത് ജനവാസമില്ലെന്ന് ഹൈക്കോടതിയെ അറിയിച്ച വിദഗ്ധ സമിതി അംഗങ്ങളുടെ തലക്ക് ആർപാർപ്പില്ലാത്തവരാണോ എന്നും അവർ ചോദിച്ചു. പി.മാധവൻ അധ്യക്ഷത വഹിച്ചു.
മുതലമട പഞ്ചായത്ത് പ്രസിഡന്റ് പി.കൽപനാദേവി, വൈസ് പ്രസിഡന്റ് താജുദ്ദീൻ, സി.പി.ഐ ഏരിയ സെക്രട്ടറി എം.ആർ.നാരായണൻ, കർഷകമോർച്ച ജില്ല പ്രസിഡന്റ് കെ.വേണു, എ.എൻ.അനുരാഗ്, സെയ്ദ് ഇബ്രാഹീം, കെ.ജി. പ്രദീപ് കുമാർ, മോഹനൻ, രാധാകൃഷ്ണൻ, മുഹമ്മദ് ഹനീഫ, പി.എസ്.സതീഷ്, സി.വിജയൻ, ആർ.ചന്ദ്രൻ എന്നിവർ സംസാരിച്ചു.
ആം ആദ്മി പാർട്ടി പ്രതിഷേധം
മുതലമട: മൂന്നാറിൽനിന്ന് അരിക്കൊമ്പനെ നാടുകടത്തി പറമ്പിക്കുളത്തേക്ക് എത്തിക്കുന്നതിൽ പ്രതിഷേധിച്ച് ആം ആദ്മി പാർട്ടി കാമ്പ്രത്ത്ചള്ളയിൽ പ്രതിഷേധപ്രകടനവും പൊതുയോഗവും നടത്തി. പാർട്ടി നെന്മാറ മണ്ഡലം പ്രതിനിധി രവി വെള്ളാരംകടവ് അധ്യക്ഷത വഹിച്ചു.
മുൻ സംസ്ഥാന സെക്രട്ടറി പത്മനാഭൻ ഭാസ്കരൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സമിതി അംഗം ഷാജഹാൻ ഒക്കൽ, ജില്ല കൺവീനർമാരായ ജസ്റ്റിൻ ജോസഫ്, സാജു പോൾ, ജില്ല പ്രതിനിധി ഹരീന്ദ്രൻ പുലാക്കൽ, ബാലൻ, രവീന്ദ്രൻ പുതുക്കോട്, വേണുഗോപാൽ പാലക്കാട്, സണ്ണി ഫ്രാൻസിസ് കരിമ്പ, ദിവാകരൻ കെ. മലമ്പുഴ, രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.
ശാശ്വത പരിഹാരം കാണണം -കത്തോലിക്ക കോൺഗ്രസ്
വടക്കഞ്ചേരി: അക്രമകാരിയായ അരിക്കൊമ്പൻ എന്ന കാട്ടാനയെ പറമ്പിക്കുളത്തേക്ക് മാറ്റാനുള്ള കോടതി നിർദേശം പ്രായോഗികമല്ലെന്നും ശാശ്വത പരിഹാരമാണ് കാണേണ്ടതെന്നും കത്തോലിക്ക കോൺഗ്രസ്.വടക്കഞ്ചേരിയിൽ നടന്ന കർഷക പ്രതിഷേധ കൂട്ടായ്മ കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ വൈസ് പ്രസിഡന്റ് ഡോ.ജോസുകുട്ടി ഒഴുകയിൽ ഉദ്ഘാടനം ചെയ്തു.രൂപത പ്രസിഡന്റ് തോമസ് ആന്റണി അധ്യക്ഷത വഹിച്ചു.
രൂപത ഡയറക്ടർ ഫാ.ചെറിയാൻ ആഞ്ഞിലിമൂട്ടിൽ, ഗ്ലോബൽ വൈസ് പ്രസിഡന്റ് ഡോ.സി.എം.മാത്യു, ഗ്ലോബൽ സെക്രട്ടറി ചാർളി മാത്യു, രൂപത ജന.സെക്രട്ടറി ജീജോ അറക്കൽ, കെ.എഫ്.ആന്റണി, അഡ്വ. ബോബി പൂവത്തിങ്കൽ, ജോസ് മുക്കട, ജോസ് വടക്കേക്കര, ഷേർളി റാവു, ബെന്നി ചിറ്റേട്ട്, ജെയിംസ് പാറയിൽ, ദീപ ബൈജു, സുജ തോമസ്, ബിനു ജോസഫ്, ജെയ്.പി.ജോർജ് എന്നിവർ സംസാരിച്ചു.
നിരവധി വീടുകളുള്ള പറമ്പികുളം വനമേഖലകളിൽ അരിക്കൊമ്പനെ വിടുന്നത് മനുഷ്യാവകാശ ലംഘനമാണ്.കാട്ടാനകളുടെ സാന്ദ്രത നോക്കി അധികം വരുന്നവയെ അസാമിലേക്കോ കർണാടകയിലേക്കോ എത്തിക്കാൻ സംസ്ഥാന സർക്കാർ കേന്ദ്രത്തിനുമേൽ സമ്മർദം ചെലുത്തണമെന്നും കൂട്ടായ്മ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

