പാലക്കാട് ജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ അധ്യാപകരെ നിയമിക്കുന്നു
text_fieldsചെർപ്പുളശ്ശേരി: ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ വി.എച്ച്.എസ്.സി കോമേഴ്സ് വിഭാഗത്തിൽ നോൺ വൊക്കേഷനൽ ടീച്ചർ സീനിയർ പോസ്റ്റിൽ ഒരു ഒഴിവിലേക്കുള്ള അഭിമുഖം നവംബർ രണ്ടിന് 11ന്.
പട്ടാമ്പി: പട്ടാമ്പി ഗവ. യു.പി സ്കൂളിൽ ഒഴിവുള്ള യു.പി.എസ്.എ (മലയാളം), യു.പി അറബിക് തസ്തികകളിൽ ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. അഭിമുഖം നവംബർ ഒന്നിന് ഉച്ചക്ക് രണ്ടിന്.
ആലത്തൂർ: എ.എസ്.എം.എം ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിലേക്ക് ബോട്ടണി, ഹിന്ദി, സുവോളജി, ജോഗ്രഫി, ഹിസ്റ്ററി, മാത്സ്, അറബിക് (ജൂനിയർ), കെമിസ്ട്രി (ജൂനിയർ), ഇംഗ്ലീഷ് എന്നീ വിഷയങ്ങളിലേക്കുള്ള അധ്യാപക അഭിമുഖത്തിന് മൂന്നിന് രാവിലെ 10ന്. ഫോൺ 9447923067.
ബമ്മണ്ണൂര്‍: ഗവ. ഹൈസ്കൂളില്‍ യു.പി.എസ്.ടി തസ്തികയില്‍ ഒഴിവ്. കൂടിക്കാഴ്ച നവംബര്‍ ഒന്നിന് ഉച്ചക്ക് രണ്ടിന്. ഫോണ്‍: 0492 2217160.
പാലക്കാട്: ഗവ. വിക്ടോറിയ കോളജില്‍ ബി.എസ്.സി ഫിസിക്സ് ബിരുദ കോഴ്സില്‍ സീറ്റൊഴിവ്. കാലിക്കറ്റ് യൂനിവേഴ്സിറ്റി പ്രസിദ്ധീകരിച്ച വെയിറ്റിങ് ലിസ്റ്റില്‍ ഉള്‍പ്പെടെ ഇനിയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലാത്ത അര്‍ഹരായ വിദ്യാർഥികള്‍ നവംബര്‍ ഒന്നിന് വൈകീട്ട് അഞ്ചിനകം 8848053676 എന്ന നമ്പറിലേക്ക് പേര്, ക്യാപ് ഐ.ഡി, ഇന്‍ഡക്സ് മാര്‍ക്ക്, കാറ്റഗറി എന്നിവ ലഭ്യമാക്കണം. ഫോണ്‍: 0491 2576773.
കുഴൽമന്ദം: ഗവ. ഐ.ടി.ഐയില്‍ പെണ്‍കുട്ടികള്‍ക്ക് ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. അപേക്ഷ നവംബര്‍ രണ്ടിന് വൈകീട്ട് അഞ്ചിനകം നൽകണം.

