വലിയങ്ങാടിയിൽ നടത്തിയ ആൻറിെജൻ ടെസ്റ്റുകൾ നെഗറ്റീവ്
text_fieldsപാലക്കാട്: ജില്ലയിൽ കോവിഡ് സമൂഹ വ്യാപനം നടന്നിട്ടുണ്ടോ എന്നറിയാൻ വലിയങ്ങാടി ഉൾപ്പെടെയുള്ള പ്രദേശങ്ങളിലും മുട്ടികുളങ്ങര എ.ആർ ക്യാമ്പിൽ ട്രെയിനിങ്ങിന് മുന്നോടിയായും ബുധനാഴ്ച നടത്തിയ 404 ആൻറിെജൻ െടസ്റ്റുകളിലും ഫലങ്ങൾ നെഗറ്റിവാണെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. മുട്ടികുളങ്ങര എ.ആർ.പി ക്യാമ്പിൽ പരിശീലനത്തിനായി എത്തിയ 112 പേരിലാണ് ടെസ്റ്റ് നടത്തിയത്.
കഴിഞ്ഞദിവസം ടെസ്റ്റ് നടത്തിയ 144 പേരുടെ ഫലം നെഗറ്റിവ് ആണെന്ന് സ്ഥിരീകരിച്ചിരുന്നു. മൂന്നു ദിവസങ്ങളിലായാണ് വലിയങ്ങാടി ചന്തയിൽ പരിശോധന നടത്തുന്നതെന്നാണ് അധികൃതർ അറിയിച്ചിട്ടുള്ളത്.
ആദ്യദിവസം പരിശോധന നടത്തിയ 100 പേരുടെയും ഫലം നെഗറ്റിവ് ആണ്. കൂടാതെ ബുധനാഴ്ച ആലത്തൂർ, കണ്ണാടി, പഴമ്പാലക്കോട് എന്നീ പ്രദേശങ്ങളിലായി 192 പേരിൽ ആൻറിെജൻ ടെസ്റ്റ് നടത്തുകയും ഫലം നെഗറ്റിവ് ആണെന്ന് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചു.
