ചാത്തന്‍കുളം നീന്തൽക്കുളമാക്കണമെന്ന ആവശ്യം ശക്തം
text_fieldsആനക്കര മേപ്പാടം ചാത്തന്‍കുളം തൊഴിലുറപ്പ് തൊഴിലാളികള്‍ വൃത്തിയാക്കുന്നു
ആനക്കര: ആനക്കര മേപ്പാടത്തുളള ചാത്തന്‍കുളം സംരക്ഷിച്ച് നീന്തൽക്കുളമാക്കണമെന്ന് ആവശ്യം. നീര്‍ത്തട പദ്ധതികള്‍ക്ക് ലക്ഷക്കണക്കിന് രൂപയുണ്ടെങ്കിലും ഇത്തരം കുളങ്ങള്‍ സംരക്ഷിക്കാൻ പദ്ധതികള്‍ നടപ്പാക്കാറില്ല. ആനക്കര പഞ്ചായത്തിലെ 12ാം വാര്‍ഡില്‍പ്പെട്ട പുരാതന കുളമാണിത്. പണ്ട് നിരവധി പേര് കുളിക്കാനും വളര്‍ത്തു മൃഗങ്ങളെ കഴുകാനും മറ്റ് ഉപയോഗിച്ചിരുന്ന ഈ കുളം ഇപ്പോൾ നശിക്കുകയാണ്. ആനക്കര ഹൈസ്കൂള്‍, ആനക്കര സ്വാമിനാഥ വിദ്യാലയം എന്നിവക്ക് സമീപമാണ് കുളം സ്ഥിതി ചെയ്യുന്നത്.
ഇപ്പോള്‍ തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ച് ചളി നീക്കുന്നുണ്ട്. ചളി നീക്കി പാര്‍ശ്വ ഭിത്തി കെട്ടി സംരക്ഷിച്ചാല്‍ കുട്ടികള്‍ക്ക് നീന്തല്‍ പരിശീലനത്തിന് ഉപയോഗിക്കാം. ഇതിന് പുറമെ ഈ മേഖലയിലുളള നിരവധി കുടുംബങ്ങള്‍ക്ക് പ്രയോജനപ്പെടുകയും ചെയ്യും. കുളം സംരക്ഷിച്ച് നിന്തല്ക്കുളമാക്കാന് ബന്ധപ്പെട്ടവര്‍ തയാറാകണമെന്ന് വാര്‍ഡ് അംഗം പി.സി. രാജു ആവശ്യപ്പെട്ടു. ഇപ്പോള്‍ മെമ്പറുടെ നേതൃത്വത്തിലാണ് കുളം വൃത്തിയാക്കുന്നത്.

