Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ആനക്കരയിൽ കാട്ടുപന്നി ശല്യം രൂക്ഷം; പൊറുതിമുട്ടി കർഷകർ
text_fieldsbookmark_border
ആനക്കര മേപ്പാടം ചുള്ളിപ്പറമ്പില്‍ നൗഷാദിെൻറ കപ്പകൃഷി കാട്ടുപന്നികള്‍ നശിപ്പിച്ച നിലയില്‍
ആനക്കര: കാട്ടുപന്നികളെ കൊണ്ട് പൊറുതിമുട്ടി കര്‍ഷകർ. ആനക്കര മേപ്പാടം ഭാഗത്ത് ഒരാഴ്ചയായി. ശല്യം രൂക്ഷമാണ്. മേപ്പാടം ചുള്ളിപ്പറമ്പില്‍ കുഞ്ഞിപ്പയുടെ 50ലേറെ നേന്ത്രവാഴകളാണ് നശിച്ചത്.
മകന് നൗഷാദിെൻറ കപ്പകളും കാട്ടുപന്നി നശിപ്പിച്ചു. ആഴ്ചകള്‍ക്ക് മുമ്പ് ഈ തോട്ടത്തിലെ നേന്ത്രവാഴകള്‍ മുഴുവന്‍ നശിപ്പിച്ചിരുന്നു. എന്നാല്‍, വീണ്ടും ഈ തോട്ടത്തില്‍ വാഴകള്‍ വെച്ചെങ്കിലും ഇവയെല്ലാം വീണ്ടും നശിപ്പിക്കപ്പെട്ടു. ആനക്കര പുല്ലാണിച്ചോലയിലും നിരവധി പേരുടെ പച്ചക്കറി തോട്ടങ്ങളിലും പന്നി നാശം വിതച്ചു.
Next Story

