വിസ്മയം തീർത്ത് മുബഷീറിന്റെ ഈ സൃഷ്ടികൾ
text_fieldsതാൻ നിർമിച്ച കളിവണ്ടികളുമായി മുബഷീര്‍
ആനക്കര: കോവിഡ് മഹാമാരിയിൽ സ്കൂൾ അവധിയാണെങ്കിലും വെറുതെയിരിക്കാൻ മുബഷീർ തയാറല്ല. പഠനത്തോടൊപ്പം ഹാർഡ് ബോർഡിൽ വലുതും ചെറുതുമായ വാഹനങ്ങളുടെ നിരവധി മിനിയേച്ചർ രൂപങ്ങളാണ് മുബഷീറിെൻറ കരവിരുതിലൂടെ പിറവിയെടുത്തത്.
ബസ്, ഓട്ടോ, ലോറി എന്നിവയെല്ലാം നാട്ടുകാർക്ക് വിസ്മയമാകുന്നു. ആനക്കര ഹൈസ്കൂളിന് സമീപം ചുമട്ടുതൊഴിലാളിയായ കുഞ്ഞുമുഹമ്മദിെൻറ മകനാണ് പ്ലസ് ടു വിദ്യാർഥിയായ മുബഷിര്‍. മുബഷിറിനെ ഡി.വൈ.എഫ്.ഐ ആനക്കര യൂണിറ്റ് അനുമോദിച്ചു.

