Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightAnakkarachevron_rightസൗഹൃദ വിസ്മയം:...

സൗഹൃദ വിസ്മയം: അണ്ണാൻകുഞ്ഞ് വരും, ആടിന് മുത്തം നൽകാൻ

text_fields
bookmark_border
സൗഹൃദ വിസ്മയം: അണ്ണാൻകുഞ്ഞ് വരും, ആടിന് മുത്തം നൽകാൻ
cancel

ആനക്കര: കുഞ്ഞലവിയുടെ ആടും അണ്ണാറക്കണ്ണനും തമ്മിലെ സൗഹൃദം വിസ്മയ കാഴ്ചയാണ്. മാണൂർ വെള്ളാട്ട് വളപ്പിൽ കുഞ്ഞലവിയുടെ വീട്ടിലാണ് മിണ്ടാപ്രാണികൾ തമ്മിലെ അപൂര്‍വ ചങ്ങാത്തം. ഒരിക്കല്‍ വീണുകിട്ടിയ അണ്ണാൻ കുഞ്ഞിനെ വീട്ടുകാര്‍ ശുശ്രൂഷിച്ച് വിട്ടയച്ചെങ്കിലും സ്മരണയില്‍നിന്ന് ഒഴിയാൻ അണ്ണാറക്കണ്ണന്‍ ഒരുക്കമല്ല.

വീട്ടുകാരും പോരാത്തതിന് വളര്‍ത്താടുമായി ഇവന്‍ ഏറെ അടുപ്പമാണ്. പറഞ്ഞുവിട്ടതിനാല്‍ മറ്റെവിടയോ ആണ് കഴിയുന്നതെങ്കിലും പതിവായി ഇവര്‍ക്കരികിലെത്തും. മണിക്കൂറുകളോളം വീട്ടുകാരുമായും ആടുമായും സൗഹൃദം പങ്കുവെക്കുകയും ഭക്ഷണം കഴിക്കുകയും ആടിന് സ്നേഹചുംബനം നൽകി തിരിച്ചുപോകുകയും ചെയ്യും. മനസ്സിന് കൺകുളിർമ നൽകുന്ന ഈയൊരു ചങ്ങാത്തം മാസങ്ങളായി പതിവുതെറ്റാതെ തുടരുന്നു.

Show Full Article
TAGS:goat 
News Summary - Friendly surprise: The baby comes, to kiss the goat
Next Story