ചിത്രം വരച്ച് വി.ടി. ബല്‍റാമിന്റെ ഗാന്ധിസ്മരണ
text_fields1. ഗാന്ധിജിയുടെ ചിത്രം വരക്കുന്ന വി.ടി. ബല്‍റാം, 2. വരച്ച ഗാന്ധിചിത്രം
ആനക്കര: ഗാന്ധിയുടെ ജീവൻ തുളുമ്പുന്ന ഛായാചിത്രം വരച്ച് വി.ടി. ബല്‍റാം. ഇത്തവണത്തെ രാഷ്ട്രപിതാവിന്റെ രക്തസാക്ഷിത്വ ദിനവുമായി ബന്ധപ്പെട്ടാണ് ബൽറാം പെൻസിൽ സ്കെച്ച് വരച്ചത്. തൃത്താല മേഖലയില്‍ സ്മരണാചരണത്തിന്റെ ഭാഗമായാണ് 'ഗാന്ധിവരയും അടിക്കുറിപ്പും' എന്ന പരിപാടി.
ഗാന്ധിയെ ഇല്ലാതാക്കിയത് കേവലം ഒരു വ്യക്തിയല്ല, ഒരു പ്രത്യയശാസ്ത്രമാണ്, ഒരു മനോഭാവമാണ്. വർഗീയതയുടെ, ഇതര മത വിദ്വേഷത്തിന്റെ, മത ദേശീയതയുടെ, വെറുപ്പിന്റെ പ്രത്യയശാസ്ത്രം. ഇന്ത്യ എന്ന ആശയത്തിനെതിരെ നടന്ന ഏറ്റവും വലിയ ആക്രമണത്തിന്റെ ഈ ഓർമദിനം ബഹുസ്വര ഇന്ത്യയെ വീണ്ടെടുക്കാനുള്ള നമ്മുടെ പോരാട്ടങ്ങൾക്ക് കരുത്ത് പകരട്ടെയെന്നും അദ്ദേഹം അടിക്കുറിപ്പിലൂടെ ഓർമിപ്പിച്ചു. കെ.പി.സി.സി വൈസ് പ്രസിഡന്റ്കൂടിയായ വി.ടി. ബല്‍റാം പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.

