Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightAnakkarachevron_rightതൃത്താലയില്‍...

തൃത്താലയില്‍ സ്‌കൂളുകള്‍ക്ക് ചെലവിട്ടത് 42 കോടി -മന്ത്രി

text_fields
bookmark_border
തൃത്താലയില്‍ സ്‌കൂളുകള്‍ക്ക് ചെലവിട്ടത് 42 കോടി -മന്ത്രി
cancel
camera_alt

പ​ട്ടി​ശ്ശേ​രി ജി.​ജെ.​ബി സ്‌​കൂ​ളി​ല്‍ ചി​ല്‍ഡ്ര​ന്‍സ് പാ​ര്‍ക്ക് മ​ന്ത്രി എം.​ബി രാ​ജേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ആ​ന​ക്ക​ര: തൃ​ത്താ​ല മ​ണ്ഡ​ല​ത്തി​ല്‍ ക​ഴി​ഞ്ഞ ര​ണ്ട് വ​ര്‍ഷം പ്ലാ​ന്‍ ഫ​ണ്ടി​ലും കി​ഫ്ബി​യി​ലു​മാ​യി സ്‌​കൂ​ളു​ക​ള്‍ക്ക് മാ​ത്രം ചെ​ല​വ​ഴി​ച്ച​ത് 42 കോ​ടി രൂ​പ​യെ​ന്ന് ത​ദ്ദേ​ശ വ​കു​പ്പ് മ​ന്ത്രി എം.​ബി. രാ​ജേ​ഷ്.

പൂ​ര്‍ണ​മാ​യും കെ​ട്ടി​ട നി​ര്‍മാ​ണ​ത്തി​നു മാ​ത്ര​മാ​യാ​ണ് ഇ​ത് ചെ​ല​വ​ഴി​ച്ച​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. പ​ട്ടി​ശ്ശേ​രി ജി.​ജെ.​ബി സ്‌​കൂ​ളി​ല്‍ പൂ​ര്‍വ​വി​ദ്യാ​ര്‍ഥി നി​ര്‍മ്മി​ച്ചു ന​ല്‍കി​യ ചി​ല്‍ഡ്ര​ന്‍സ് പാ​ര്‍ക്കി​ന്റെ ഉ​ദ്ഘാ​ട​നം നി​ര്‍വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പൊ​തു​ച​ട​ങ്ങു​ക​ളി​ല്‍ പ്ലാ​സ്റ്റി​ക് ഉ​പ​യോ​ഗം കു​റ​ച്ച് ഹ​രി​ത​ച​ട്ടം പാ​ലി​ക്ക​ണ​മെ​ന്നും കൂ​ട്ടി​ച്ചേ​ര്‍ത്തു. ചാ​ലി​ശ്ശേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് എ.​വി. സ​ന്ധ്യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

തൃ​ത്താ​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് പി.​ആ​ര്‍. കു​ഞ്ഞു​ണ്ണി, ചാ​ലി​ശ്ശേ​രി പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് സാ​ഹി​റ കാ​ദ​ര്‍, വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍ഡി​ങ് ക​മ്മി​റ്റി ചെ​യ​ര്‍പേ​ഴ്സ​ണ്‍ ആ​നി വി​നു, വാ​ര്‍ഡം​ഗ​ങ്ങ​ളാ​യ റം​ല വീ​രാ​ന്‍കു​ട്ടി, ഷ​ഹ​ന അ​ലി, തൃ​ത്താ​ല എ.​ഇ.​ഒ പി.​വി സി​ദ്ദീ​ഖ്, പ്ര​ധാ​നാ​ധ്യാ​പി​ക പി.​പി. സി​ന്ധു, പി.​ടി.​എ പ്ര​സി​ഡ​ന്റ് ഹൈ​ദ​ര്‍ അ​ലി തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MinisterTrithala schools
News Summary - 42 crore spent on schools in Trithala - Minister
Next Story