കിണറ്റിൽ വീണ വയോധികയെ രക്ഷപ്പെടുത്തി
text_fieldsതൃപ്പാളൂരിൽ കിണറ്റിൽ വീണ വയോധികയെ അഗ്നിരക്ഷ സേന രക്ഷപ്പെടുത്തുന്നു
ആലത്തൂർ: കിണറ്റിൽ വീണ വയോധികയെ അഗ്നിരക്ഷ പ്രവർത്തകർ രക്ഷപ്പെടുത്തി. എരിമയൂർ തൃപ്പാളൂർ രാധ നിവാസിൽ റിട്ട. അധ്യാപിക രാധ (82) ആണ് സമീപത്തെ മുരളിയുടെ വീടിനോട് ചേർന്ന കിണറ്റിൽ വീണത്. റിങ്ങിൽ പിടിച്ചുനിന്ന ഇവരെ ആലത്തൂരിലെ അഗ്നിരക്ഷ പ്രവർത്തകരെത്തി രക്ഷപ്പെടുത്തുകയായിരുന്നു.
വ്യാഴാഴ്ച പുലർച്ചയാണ് സംഭവം. 35 അടിയോളം താഴ്ചയുള്ള കിണറ്റിൽ നാല് അടിയോളം വെള്ളമുണ്ട്. ആൾമറയുള്ളതും വല ഉപയോഗിച്ച് മൂടിയതുമായ കിണറിലാണ് ഇവർ വീണത്.
അഗ്നിരക്ഷ വിഭാഗം ഗ്രേഡ് എ.എസ്.ഒ സി. നാരായണൻ, എബി മാത്യു എന്നിവരുടെ നേതൃത്വത്തിൽ സേനാംഗങ്ങളായ ടി.സി. വിജയകുമാർ, എം. സൈമൺ, എ. അനീഷ്, സി. ഷിനോജ്, എസ്. സുദർശൻ എന്നിവരാണ് രക്ഷ സംഘത്തിലുണ്ടായിരുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

