Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പാലക്കാട് ലക്കിടിയിൽ ആംബുലൻസും കാറും കൂട്ടിയിടിച്ചു; യാത്രക്കാർ രക്ഷപ്പെട്ടു

text_fields
bookmark_border
പാലക്കാട് ലക്കിടിയിൽ ആംബുലൻസും കാറും കൂട്ടിയിടിച്ചു; യാത്രക്കാർ രക്ഷപ്പെട്ടു
cancel
camera_alt

ല​ക്കി​ടി കൂ​ട്ടു​പാ​ത​യി​ൽ അ​പ​ക​ട​ത്തി​ൽ​പെ​ട്ട ആം​ബു​ല​ൻ​സും കാ​റും

പത്തിരിപ്പാല: സംസ്ഥാനപാതയിൽ ലക്കിടി കൂട്ടുപാതയിൽ നിയന്ത്രണംവിട്ട കാറും ആംബുലൻസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. ഞായറാഴ്ച വൈകീട്ട് 5.40ഓടെയാണ് സംഭവം. പത്തിരിപ്പാല ഭാഗത്തുനിന്ന് ഒറ്റപ്പാലത്തേക്ക് പോവുകയായിരുന്ന കാർ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ നിയന്ത്രണംവിട്ട് ആംബുലൻസിൽ ഇടിക്കുകയായിരുന്നു. കാറിൽ കൂട്ടിയിടിക്കുന്നത് ഒഴിവാക്കാനായി ആംബുലൻസ് ഡ്രൈവർ നടത്തിയ ശ്രമമാണ് യാത്രക്കാരെ രക്ഷപ്പെടുത്താൻ കാരണമായതെന്ന് ദൃക്സാക്ഷികൾ പറയുന്നു. നിയന്ത്രണംവിട്ട കാർ ആംബുലൻസിന്റെ പിന്നിലിടിച്ചതോടെ ആംബുലൻസും പാതയോരത്തേക്ക് തലകീഴായി മറിഞ്ഞു. ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ രോഗിയെ ഇറക്കി ആംബുലൻസ് പാലക്കാട്ടേക്ക് തിരിച്ചുപോകുമ്പോഴാണ് അപകടം. ആംബുലൻസിൽ ഡ്രൈവറെ കൂടാതെ നഴ്സും ഉണ്ടായിരുന്നു. ഇരുവരും കാര്യമായ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കാറിലുണ്ടായിരുന്ന യുവാക്കൾക്കും പരിക്കില്ല. അപകടത്തിനിടയിൽ കാർ മാറ്റൊരു കാറിലും ഇടിച്ചു. ഹൈവേ എസ്.ഐ അജിത് കുമാറിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - പാലക്കാട് ലക്കിടിയിൽ ആംബുലൻസും കാറും കൂട്ടിയിടിച്ചു; യാത്രക്കാർ രക്ഷപ്പെട്ടു
Next Story