ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ തിരക്ക് വർധിക്കുന്നു; ഭീതിയോടെ പ്രദേശവാസികൾ
text_fieldsമംഗലം ഡാം: ലോക്ഡൗൺ ഇളവ് വന്നതോടെ കടപ്പാറ ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ വരുന്നവരുടെ എണ്ണം ക്രമതീതമായി വർധിക്കുന്നത് പ്രദേശവാസികളിൽ ഭീതി പരത്തുന്നു. ജില്ലക്കകത്തുനിന്നും പുറത്ത് നിന്നുമായി നൂറുകണക്കിന് ആളുകളാണ് ദിനംപ്രതി ഇവിടെ വന്ന് പോകുന്നത്. കോവിഡ് പശ്ചാത്തലത്തിൽ പാലിക്കേണ്ട ഒരുവിധ സുരക്ഷയും ഇവിടെയില്ല.
കൂട്ടം കൂടിനിന്ന് സെൽഫിയെടുക്കലും ഭക്ഷണാവശിഷ്ടങ്ങളും പ്ലാസ്റ്റിക് ബോട്ടലുകളും മറ്റും അലക്ഷ്യമായി വലിച്ചെറിയലും ഇവിടെ പതിവാണ്. ഇത് മിക്കവാറും തോട്ടിലെ വെള്ളം മലിനമാകുന്നതിനിടയാക്കുന്നു. പ്രദേശത്ത് വ്യാജമദ്യവും കഞ്ചാവിെൻറയും വിപണനം നടക്കുന്നതായും പൊലീസ് കാര്യമായി ഈ ഭാഗത്തേക്ക് വരാത്തത് ഇത്തരക്കാർക്ക് സൗകര്യമാകുന്നു എന്നും നാട്ടുകാർ പറയുന്നു.
വണ്ടാഴി പഞ്ചായത്തിലും പരിസര പ്രദേശങ്ങളിലുമൊക്കെ കോവിഡ് വ്യാപന ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ ആലിങ്കൽ വെള്ളച്ചാട്ടത്തിലേക്കും മറ്റ് മലയോര മേഖലകളിലേക്കും പുറത്ത് നിന്നുള്ളവരുടെ സന്ദർശനം പൂർണമായും നിർത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
