Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jun 2022 5:37 AM IST Updated On
date_range 13 Jun 2022 5:37 AM ISTALET pew alt2
text_fieldsbookmark_border
must വെൽഫെയർ പാർട്ടി പ്രതിഷേധിച്ചു ആലത്തൂർ: പ്രവാചക നിന്ദക്കെതിരെ പ്രകടനം നടത്തിയതിന്റെ പേരിൽ യു.പി പൊലീസ് നടത്തിയ കൂട്ട അറസ്റ്റുകളിൽ പ്രതിഷേധിച്ച് വെൽഫെയർ പാർട്ടി ആലത്തൂർ മണ്ഡലം കമ്മിറ്റി പ്രകടനം നടത്തി. അറസ്റ്റ് ചെയ്ത വെൽഫെയർ പാർട്ടി നേതാവ് ജാവേദ് മുഹമ്മദിനെയും കുടുംബത്തെയും നിരുപാധികം വിട്ടയക്കുക, പ്രതിഷേധം നടത്തിയ ആളുകളുടെ വീടുകൾ പൊളിക്കുന്നത് നിർത്തുക തുടങ്ങിയ മുദ്രാവാക്യങ്ങൾ പ്രതിഷേധക്കാർ ഉയർത്തി. മണ്ഡലം പ്രസിഡന്റ് ശരീഫ് പള്ളത്ത്, സെക്രട്ടറി പി.എം.എ. റഫീഖ് മാസ്റ്റർ, തരൂർ മണ്ഡലം വൈസ് പ്രസിഡന്റ് ബാബു തരൂർ, സെക്രട്ടറി ശംസുദ്ദീൻ, ഉസ്മാൻ മാളികപറമ്പ്, ആനി തൗഫീഖ് എന്നിവർ നേതൃത്വം നൽകി. പടം വെൽഫെയർ പാർട്ടി ആലത്തൂരിൽ നടത്തിയ പ്രതിഷേധ പ്രകടനം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
