ആലത്തൂർ താലൂക്ക് ആശുപത്രി കെട്ടിട നിർമാണം പുരോഗമിക്കുന്നു
text_fieldsആലത്തൂർ താലൂക്ക് ആശുപത്രിയിൽ പുതിയ കെട്ടിടത്തിന്റെ
നിർമാണം പുരോഗമിക്കുന്നു
ആലത്തൂർ: താലൂക്ക് ആശുപത്രിക്ക് കിഫ്ബി ഫണ്ടിൽ 14.40 കോടി ചിലവഴിച്ച് നിർമിക്കുന്ന പുതിയ കെട്ടിട സമുച്ചയത്തിന്റെ നിർമാണം പുരോഗമിക്കുന്നു. സ്ഥല സൗകര്യമില്ലാതെ വീർപ്പുമുട്ടിയിരുന്ന ആലത്തൂർ ആശുപത്രിക്ക് പുതിയ കെട്ടിടം വരുന്നതോടെ ഏറെ ആശ്വാസമാകും. ആശുപത്രി വളപ്പിലെ പേ വാർഡ് കെട്ടിടങ്ങളോട് ചേർന്ന് ഉണ്ടായിരുന്ന പടിഞ്ഞാറ് ഭാഗത്തെ പഴയകെട്ടിടങ്ങൾ പൊളിച്ചാണ് പുതിയത് നിർമിക്കുന്നതിന് സ്ഥലം കണ്ടെത്തിയത്.
ആശുപത്രി വളപ്പിന്റെ കിഴക്കുഭാഗത്ത് പ്രസവവിഭാഗം വാർഡിനോട് ചേർന്ന് 46 സെന്റ് സ്വകാര്യ സ്ഥലം എം.എൽ.എ ഫണ്ടിൽ കെ.ഡി. പ്രസേനന്റെ ശ്രമഫലമായി വില കൊടുത്ത് വാങ്ങിയിട്ടുമുണ്ട്. അതോടെ ഇപ്പോൾ സ്ഥലത്തിന്റെ പോരായ്മ പ്രശ്നം ആശുപത്രിക്കില്ല. 1905ൽ എഡ് വേർഡ് ഏഴാമന്റെ ഭരണകാലത്ത് കോറണേഷൻ ഡിസ്പെൻസറിയായി ആരംഭിച്ചതാണ് ആലത്തൂർ താലൂക്ക് ആശുപത്രി. രണ്ടേക്കറയോളം വരുന്ന നിലവിലെ ആശുപത്രി വളപ്പിൽ ദീർഘവീക്ഷണ മില്ലാതെ ചെറിയ കെട്ടിടങ്ങൾ മുൻകാലങ്ങളിൽ കെട്ടിനിറച്ചതോടെയാണ് പുതിയ കെട്ടിടം നിർമിക്കാൻ സ്ഥലമില്ലാതെ പോയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

