Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightആ​ല​ത്തൂ​ർ എ​സ്.​എ​ൻ...

ആ​ല​ത്തൂ​ർ എ​സ്.​എ​ൻ കോ​ള​ജ് അ​നി​ശ്ചി​ത​കാ​ല​ത്തേ​ക്ക് അ​ട​ച്ചു

text_fields
bookmark_border
sn college
cancel
camera_alt

ആ​ല​ത്തൂ​ർ എ​സ്.​എ​ൻ കോ​ള​ജി​ലേ​ക്ക് എ​സ്.​എ​ഫ്.​ഐ ന​ട​ത്തി​യ മാ​ർ​ച്ച്

ആ​ല​ത്തൂ​ർ: വി​ദ്യാ​ർ​ഥി സം​ഘ​ർ​ഷ​സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് ആ​ല​ത്തൂ​ർ എ​സ്.​എ​ൻ കോ​ള​ജ് അ​നി​ശ്ചി​ത​കാ​ല​ത്തേ​ക്ക് അ​ട​ച്ചി​ട്ടു. ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ കെ.​എ​സ്.​യു-​എ​സ്.​എ​ഫ്.​ഐ സം​ഘ​ർ​ഷ​ത്തെ തു​ട​ർ​ന്ന് സ​സ്പെ​ൻ​ഡ് ചെ​യ്ത എ​സ്.​എ​ഫ്.​ഐ യൂ​നി​റ്റ് സെ​ക്ര​ട്ട​റി ജി​ബി​ൻ, പ്ര​സി​ഡ​ന്‍റ് അ​രു​ൺ എ​ന്നി​വ​രെ തി​രി​ച്ചെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് എ​സ്.​എ​ഫ്.​ഐ ജി​ല്ല ക​മ്മി​റ്റി കോ​ള​ജി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി.

ഗേ​റ്റി​ന് മു​ന്നി​ൽ പ്ര​തി​ഷേ​ധ​ക്കാ​രെ പൊ​ലീ​സ് ത​ട​ഞ്ഞെ​ങ്കി​ലും പ്ര​വ​ർ​ത്ത​ക​ർ കോ​ള​ജി​ന​ക​ത്തേ​ക്ക് ക​ട​ന്നു. പ്രി​ൻ​സി​പ്പ​ലി​ന്‍റെ ഓ​ഫി​സി​ന് മു​ന്നി​ലെ​ത്തി പ്ര​തി​ഷേ​ധം തു​ട​ർ​ന്നു. പ്രി​ൻ​സി​പ്പ​ൽ പ്ര​വീ​ണ വി​ജ​യ​നു​മാ​യി നേ​താ​ക്ക​ൾ സം​സാ​രി​ച്ച​ത് പ്ര​കാ​രം കൗ​ൺ​സി​ൽ യോ​ഗം ചേ​ർ​ന്ന് തു​ട​ർ​ന​ട​പ​ടി ആ​ലോ​ചി​ക്കാ​മെ​ന്ന് പ്രി​ൻ​സി​പ്പ​ൽ അ​റി​യി​ച്ചു. എ​ന്നാ​ൽ സം​ഘ​ർ​ഷ സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്താ​ണ് കോ​ള​ജ് അ​ട​ച്ച​ത്. പ്ര​തി​ഷേ​ധം ജി​ല്ല സെ​ക്ര​ട്ട​റി എ​സ്. വി​പി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് വി.​വി. അ​ഭി​ഷേ​ക്, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം എ​ൻ. ര​ശ്മി, ഏ​രി​യ പ്ര​സി​ഡ​ന്‍റ് എം. ​സ​നി​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Alathur SN College
News Summary - Alathur SN College
Next Story