Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വെള്ളമില്ലാതെ ആലത്തൂർ ബസ് സ്റ്റാൻഡ്; ശുചിമുറിക്ക് താഴുവീണു
text_fieldsbookmark_border
അടച്ചിട്ട ആലത്തൂർ ബസ് സ്റ്റാൻഡിലെ ശുചിമുറി
ആലത്തൂർ: വെള്ളമില്ലെന്ന കാരണത്താൽ ബസ് സ്റ്റാൻഡിലെ ശുചിമുറി അടച്ചതോടെ യാത്രക്കാർ കഷ്ടത്തിലായി. ദിവസേന നൂറുകണക്കിന് യാത്രക്കാരാണ് താലൂക്ക് ആസ്ഥാനത്തെ ഈ ബസ് സ്റ്റാൻഡ് വഴി വന്നു പോകുന്നത്. ശുചിമുറി അടച്ചതിനെ തുടർന്ന് സ്ത്രീകളാണ് ഏറെ ദുരിതത്തിലായിരിക്കുന്നത്. സമീപത്ത് സൗകര്യപ്രദമായ ഹോട്ടലുകൾ പോലുമില്ല. ആലത്തൂർ ഗ്രാമ പഞ്ചായത്തിന്റേതാണ് ബസ് സ്റ്റാൻഡ്. ടാങ്കറിൽ വെള്ളം കൊണ്ടുവന്നിട്ടായാലും ശുചിമുറി അടച്ചിടുന്നത് ഒഴിവാക്കണമെന്നാണ് ആവശ്യം. പഞ്ചായത്തിന്റെ അടിയന്തിര ഇടപെടൽ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാർ.
Next Story

