അലനല്ലൂർ ബസ് സ്റ്റാൻഡിൽ ബസുകൾ കയറിയിട്ട് ഒമ്പത് വർഷം
text_fieldsഅലനല്ലൂർ ഗ്രാമ പഞ്ചായത്ത് നിർമിച്ച ബസ് സ്റ്റാൻഡ്
അലനല്ലൂർ: ഗ്രാമപഞ്ചായത്ത് അലനല്ലൂരിൽ നിർമിച്ച സ്റ്റാൻഡിൽ ബസുകൾ കേറിയിറങ്ങിയിട്ട് ഒമ്പത് വർഷം. ആർക്കും യാതൊരു ഉപകാരവുമില്ലാതെ നോക്കുകുത്തിയായ സ്റ്റാൻഡിൽ യാത്രക്കാർക്കായി നിർമിച്ച ഫർണിച്ചറും ശൗചാലയങ്ങളും മറ്റും നശിച്ച നിലയിലാണ്.
2010 ലാണ് 40 ലക്ഷം രൂപ വകയിരുത്തി അലനല്ലൂർ ഗ്രാമപഞ്ചായത്ത് കുമരംപുത്തൂർ ഒലിപ്പുഴ സംസ്ഥാന പാതക്കരികിൽ സ്റ്റാൻഡിൽ നിർമാണം തുടങ്ങിയത്. നിർമാണം പൂർത്തിയായി 2013 ജനുവരി 14നാണ് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നാടിനായി സമർപ്പിച്ചത്.
ഉദ്ഘാടനത്തിനുശേഷം മൂന്ന് മാസത്തോളം മാത്രമാണ് ബസുകൾ സ്റ്റാൻഡിൽ കേറിയിറങ്ങിയത്. തുടർന്ന് നാട്ടുകാരും പൊലീസും ഇടപെട്ടശേഷം കുറച്ച് നാൾ കൂടി സ്റ്റാൻഡിൽ ബസുകൾ കേറിയിറങ്ങി. പൊലീസ് സ്റ്റാൻഡ് പരിസരം വിട്ടതോടെ ബസ് സ്റ്റാൻഡിനെയും ഒഴിവാക്കി. ഇപ്പോൾ സാമൂഹ്യ വിരുദ്ധരുടെയും തെരുവ് നായ്ക്കളുടെയും വിഹാരകേന്ദ്രമായാണ് സ്റ്റാൻഡ് സ്ഥിതി ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

