Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightAlanallurchevron_rightകടുവയുടെ മുന്നിൽനിന്ന്...

കടുവയുടെ മുന്നിൽനിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് യുവതി

text_fields
bookmark_border
കടുവയുടെ മുന്നിൽനിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് യുവതി
cancel
camera_alt

ക​ടു​വ പ​തി​യി​രു​ന്ന സ്ഥ​ലം. ഇ​വി​ടെ നി​ന്നാ​ണ് കു​ടും​ബം വെ​ള്ളം എ​ടു​ക്കു​ന്ന​ത്

അ​ല​ന​ല്ലൂ​ർ: ക​ടു​വ​യു​ടെ മു​ന്നി​ൽ​നി​ന്ന് അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ട് യു​വ​തി. എ​ട​ത്ത​നാ​ട്ടു​ക​ര വ​ട്ട​മ​ല​യി​ൽ താ​മ​സി​ക്കു​ന്ന കോ​ട്ട​യി​ൽ കൃ​ഷ്ണ​ന്‍റെ ഭാ​ര്യ രു​ഗ്മി​ണി​യാ​ണ് ക​ടു​വ​യു​ടെ മു​ന്നി​ൽ​നി​ന്ന് ത​ല​നാ​രി​ഴ​ക്ക് ര​ക്ഷ​പ്പെ​ട്ട​ത്. ബു​ധ​നാ​ഴ്ച വൈ​കി​ട്ട് 5.30നാ​ണ് സം​ഭ​വം. വീ​ടി​ന് തൊ​ട്ടു​ള്ള കു​ടി​വെ​ള്ള​മെ​ടു​ക്കു​ന്ന കു​ഴി​യി​നി​ന്ന് ചാ​ടി പു​റ​ത്തേ​ക്ക് വ​രു​ന്ന ക​ടു​വ​യെ ക​ണ്ട രു​ഗ്മ​ണി ജീ​വ​നും കൊ​ണ്ട് ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. മ​ണ്ണാ​ർ​ക്കാ​ടു​നി​ന്ന് ദ്രു​ക​ർ​മ സേ​ന എ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. ക​രി​ങ്ക​ൻ തോ​ണി പ​ള്ളി​ക്കു​ന്നി​ൽ താ​മ​സി​ക്കു​ന്ന ഓ​ട്ടു​പാ​റ ഇ​ബ്രാ​ഹീ​മി​ന്‍റെ സ്‌​ഥ​ല​ത്തു​ള്ള കു​ഴി​യി​ലാ​ണ് ക​ടു​വ കി​ട​ന്നി​രു​ന്ന​ത്.

ഈ ​കു​ഴി​യി​ൽ നി​ന്നാ​ണ് ദി​വ​സ​വും കു​ടും​ബം വെ​ള്ളം ശേ​ഖ​രി​ക്കു​ന്ന​ത്. വെ​ള്ളം കു​ടി​ക്കാ​നെ​ത്തു​ന്ന മൃ​ഗ​ങ്ങ​ളെ ഇ​ര​യാ​ക്കാ​നാ​ണ് ക​ടു​വ ഇ​വി​ടെ ത​മ്പ​ടി​ക്കു​ന്ന​തെ​ന്ന് സം​ശ​യി​ക്കു​ന്നു. ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ലെ ക​ടു​വ​യു​ടെ സാ​നി​ധ്യം ഇ​ല്ലാ​താ​ക്കാ​ൻ അ​തി​കൃ​ത​ർ വേ​ണ്ട ന​ട​പ​ടി​ക​ൾ എ​ടു​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. ഒ​രു ദി​വ​സം മു​മ്പ് റോ​ഡി​ൽ ക​ണ്ട കാ​ൽ​പാ​ട് വ​നം വ​കു​പ്പ് പ​രി​ശോ​ധി​ച്ച് ക​ടു​വ​യു​ടേ​താ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TigerPalakkadAlanallurWoman
News Summary - Woman Miraculously Escapes Tiger Attack
Next Story