121 കിലോ ചന്ദനവുമായി മൂന്നുപേര്‍ പിടിയില്‍
text_fieldsചെത്തല്ലൂരിൽനിന്ന് പിടികൂടിയ 121 കിലോ ചന്ദനത്തടികളും പ്രതികളും
അലനല്ലൂര്‍: വാഹനങ്ങളില്‍ കടത്തുകയായിരുന്ന 121 കിലോ ചന്ദനത്തടികളും വേരുകളുമായി മൂന്നുപേര്‍ വനംവകുപ്പ് പിടിയിൽ. ചെത്തല്ലൂര്‍ സ്വദേശികളായ ആനക്കുഴി വീട്ടില്‍ ശിവദാസന്‍ (45), ആനക്കുഴി വീട്ടില്‍ പ്രകാശന് (37), ആനക്കുഴി വീട്ടില്‍ രവി (36) എന്നിവരാണ് പിടിയിലായത്.
പാലക്കാട് ൈഫ്ലയിങ് സ്ക്വാഡ് ഡി.എഫ്.ഒക്ക് ലഭിച്ച രഹസ്യ വിവരത്തിെൻറ അടിസ്ഥാനത്തില്‍ ചെത്തല്ലൂര്‍ ഭാഗത്ത് വെച്ചാണ് ഓട്ടോറിക്ഷയിലും മോട്ടോര്‍ സൈക്കിളിലുമായി കടത്തിക്കൊണ്ടുപോവുകയായിരുന്ന ചന്ദനം പിടികൂടിയത്. വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു.
ൈഫ്ലയിങ് സ്ക്വാഡ് റേഞ്ച് ഓഫിസര്‍ ജി. അഭിലാഷ്, സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ പി. ദിലീപ് കുമാര്‍, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരായ എച്ച്. നൗഷാദ്, കെ. ഗിരീഷ്, ആര്. ബിനു, എം. അനീഷ്, ഡ്രൈവര്‍ കെ. മുരളീധരന് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
തുടരന്വേഷണത്തിനായി കേസ് തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷന് ഡെപ്യൂട്ടി റേഞ്ച് ഓഫിസര്‍ എം. ശശികുമാറിന് കൈമാറി.

