പാലക്കാഴിയിൽ മോഷണശ്രമം; മോഷ്ടാവ് രക്ഷപ്പെട്ടു
text_fieldsഅലനല്ലൂർ: പാലക്കാഴി പുളിക്കലിൽ തോരക്കാട്ടിൽ പഴംത്തോട്ടിങ്ങൽ അബ്ദുറസാഖിെൻറ വീട്ടിൽ മോഷണശ്രമം. വ്യാഴാഴ്ച പുലർച്ച രണ്ടോടെയാണ് സംഭവം. മുൻവാതിൽ പൊളിക്കാൻ ശ്രമിക്കുന്ന ശബ്ദംകേട്ട് വീട്ടുകാർ ഉണരുകയും അയൽവാസികളെ അറിയിക്കുകയുമായിരുന്നു. അയൽപക്കത്തെ ആളുകൾ എത്തിയതോടെ മോഷ്ടാവ് ഓടിരക്ഷപ്പെട്ടു. പിന്തുടർന്നെങ്കിലും ആളെ പിടികൂടാനായില്ല. രാവിലെ ആറുവരെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
മോഷ്ടാവിെൻറ ബാഗോടുകൂടിയ ആയുധങ്ങൾ വാതിലിെൻറ സമീപത്തുനിന്നും ഓടിയ വഴിയിൽനിന്ന് ചെരിപ്പും കണ്ടെത്തി. രാത്രിതന്നെ നാട്ടുകൽ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കൂടുതൽ അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്ന് സി.ഐ അനീഷ് ലാൽ പറഞ്ഞു.

