പുലിയെ കണ്ടെന്ന്; പൂളമണ്ണ പ്രദേശം ഭീതിയിൽ
text_fieldsസി.സി.ടി.വിയിൽ പതിഞ്ഞ പുലിയുടേതെന്ന് കരുതുന്ന ദൃശ്യം
അലനല്ലൂർ: കോട്ടോപ്പാടം പാറപ്പുറം പൂളമണ്ണ പ്രദേശം പുലിപ്പേടിയില്‍. രണ്ട് മാസത്തോളമായി പലയിടങ്ങളിലായി പുലിയെ കണ്ടതായാണ് നാട്ടുകാര്‍ പറയുന്നത്.
ചൊവ്വാഴ്ച രാത്രി ഏഴ് മണിയോടെ കോലോത്തൊടി ഇസഹാഖിെൻറ വീടിന് സമീപത്ത് വന്യജീവിയെത്തിയിരുന്നു. ഇതിെൻറ ദൃശ്യങ്ങള്‍ ഇദ്ദേഹത്തിെൻറ വീട്ടിലെ സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്. പുലിയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.
തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷനില്‍ നിന്നും വനപാലകരെത്തി പരിശോധന നടത്തുകയും ദൃശ്യങ്ങൾ ശേഖരിക്കുകയും ചെയ്തു. പ്രദേശത്ത് കണ്ടത് പുലിയാണെന്നത് ഉറപ്പ് വരുത്തുന്നതിനായി ദൃശ്യങ്ങള്‍ സെക്ഷന്‍ ഫോറസ്റ്റ് ഓഫിസില്‍ നിന്നും റേഞ്ച് ഓഫിസിലേക്ക് കൈമാറിയിരിക്കുകയാണ്.
എന്നാല്‍ പൂളമണ്ണ, കാഞ്ഞിരംകുന്ന് പ്രദേശത്ത് പുലിയുടെ സാന്നിധ്യമുള്ളതായാണ് നാട്ടുകാര്‍ പറയുന്നത്. ഒരു മാസം മുമ്പ് ടാപ്പിങ് തൊഴിലാളികള്‍ കണ്ടതായും ഓത്തുപള്ളി അവറയുടെ വീടിന് സമീപത്തും പുലിയെത്തിയതായും പറയുന്നു.
ഇതേ തുടര്‍ന്ന് വനപാലകര്‍ സ്ഥലത്തെത്തി തിരച്ചില്‍ നടത്തിയിരുന്നു. ജനവാസമേഖലയില്‍ തുടര്‍ച്ചയായി പുലിയുടെ സാന്നിധ്യമുണ്ടാകുന്നത് പ്രദേശത്തെ സ്വൈര്യജീവിതം തകര്‍ക്കുകയാണ്.

