കണ്ണംകുണ്ടിൽ പാലം നിർമാണം അനിശ്ചിതത്വത്തിൽ; വെള്ളത്തിൽ മുങ്ങി കോസ് വേ
text_fieldsവെള്ളിയാർ പുഴക്ക് കുറുകെ കണ്ണംകുണ്ട് കോസ് വേയിൽ വെള്ളത്തിൽ മുങ്ങിയ നിലയിൽ
അലനല്ലൂർ: കണ്ണംകുണ്ട് കോസ് വേ മൂന്ന് ദിവസങ്ങളിലായി വെള്ളത്തിനടിയിൽ. വെള്ളിയാർ പുഴക്ക് കുറുകെ കണ്ണംകുണ്ടിലാണ് പഞ്ചായത്ത് മൂന്നര പതിറ്റാണ്ട് മുമ്പ് കോസ് വേ നിർമിച്ചത്. ഇതിന് മുകളിൽ വെള്ളം കേറിയാൽ പാലക്കാഴി വാക്കേൽ കടവ്, ഉണ്ണ്യാൽ പാലക്കടവ്, തിരുവിഴാംകുന്ന് മുറിയകണ്ണി വകളിലൂടെയാണ് എടത്തനാട്ടുകരക്ക് അലനല്ലൂരിൽനിന്ന് എത്താനുള്ള മാർഗം.
കണ്ണംകുണ്ടിൽ പാലം നിർമിക്കാൻ ഒന്നര പതിറ്റാണ്ടായി എൻ. ഷംസുദ്ദീൻ എം.എൽ.എയുടെ നേതൃത്വത്തിൽ ശ്രമം തുടങ്ങിയെങ്കിലും ഫലമുണ്ടായില്ല. 14 വർഷം മുമ്പ് പാലത്തിന് എസ്റ്റിമേറ്റും പ്ലാനിംഗും തയ്യാറാക്കി നിർമാണം നടത്താൻ ഫണ്ടും അനുവദിച്ചു. പാലം ഉദ്ദേശിക്കുന്ന സ്ഥലത്ത് അപ്പറോച്ച് റോഡ് നിർമ്മിക്കുന്നതിന് ചില സ്ഥല ഉടമകൾ ഭൂമി വിട്ട് കൊടുക്കാൻ തയ്യാറായില്ല. അനുവദിച്ച തുക ഇതോടെ നഷ്ടമായി.

