ജമാഅത്തെ ഇസ്ലാമി ചരിത്ര സദസ്സ്
text_fieldsജമാഅത്തെ ഇസ്ലാമി ജില്ല കമ്മിറ്റി സംഘടിപ്പിച്ച ചരിത്രസദസ്സ് സംസ്ഥാന
സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ ഉദ്ഘാടനം ചെയ്യുന്നു
അലനല്ലൂർ: സ്വാതന്ത്ര്യ സമരങ്ങളെ ഒറ്റുകൊടുത്തവർ ചരിത്രത്തെയും വളച്ചൊടിക്കുകയാണെന്നും ചരിത്രത്തിെൻറ ചാരിത്ര്യം നശിപ്പിക്കുന്ന വെട്ടിമാറ്റലുകളെ രാജ്യസ്നേഹികൾ എതിർക്കണമെന്നും ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ.
'വെട്ടിമാറ്റാനാവില്ല, ചരിത്രസത്യങ്ങളെ' തലക്കെട്ടിൽ ജമാഅത്തെ ഇസ്ലാമി ജില്ല കമ്മിറ്റി സംഘടിപ്പിച്ച ചരിത്രസദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡൻറ് ബഷീർ ഹസൻ നദ്വി അധ്യക്ഷത വഹിച്ചു.
മുസ്ലിം ലീഗ് ജില്ല സെക്രട്ടറി റഷീദ് ആലായൻ, സി.പി.എം മണ്ണാർക്കാട് ഏരിയ കമ്മിറ്റി അംഗം കെ.എ. സുദർശന കുമാർ, കെ.പി.എസ്. പയ്യനെടം, വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡൻറ് കെ.വി. അമീർ, സാമൂഹിക പ്രവർത്തകൻ നാസറുദ്ദീൻ മണ്ണാർക്കാട് എന്നിവർ സംസാരിച്ചു. പ്രോഗ്രാം കൺവീനർ അബ്ദുറസാഖ് സ്വാഗതവും ജില്ല കമ്മിറ്റി അംഗം കെ. അബ്ദുൽ അസീസ് നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

