തരിശിട്ട ഭൂമിയിൽ പൊന്നി നെൽ കൃഷിക്ക് നൂറുമേനി..
text_fieldsകോട്ടോപ്പാടം കച്ചേരിപറമ്പിൽ കൊയ്ത്ത് ഉത്സവം കോട്ടോപ്പാടം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ്
ബിന്ദു ചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു
അലനല്ലൂർ: ഒന്നര പതിറ്റാണ്ട് കാലം തരിശായി കിടന്നിരുന്ന ഭൂമി പാട്ടത്തിനെടുത്ത് കൃഷി ചെയ്ത് വിളയിച്ച പൊന്നി നെല്ലിന് നൂറുമേനി. കോട്ടോപ്പാടം ഗ്രാമ പഞ്ചായത്ത് തരിശ് ഭൂമിയിൽ നെൽകൃഷി പ്രോത്സാഹിപ്പിക്കുന്നതിൻന്റെ ഭാഗമായി വാഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കച്ചേരി പറമ്പിൽ കൃഷി നടപ്പാക്കിയത്.
വി.കെ. യൂസഫ്, ഷാജഹാൻ, ഷനൂബ്, സഹീറാബാനു എന്നിവരുടെ നേതൃത്വത്തിലാണ് തരിശു നില നെൽകൃഷി ചെയ്തത്. താളിയിൽ ഖാദർ ഹുസൈൻ എന്ന വ്യക്തിയുടെ സ്ഥലമാണിത്. കൊയ്ത്തുത്സവം കോട്ടോപ്പാടം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ബിന്ദു ചന്ദ്രൻ ഉദ്ഘാടനം ചെയതു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൻ താളിയിൽ സൈനുദ്ദീൻ അധ്യക്ഷത വഹിച്ചു.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.പി. ഉമ്മർ, കൃഷി ഓഫിസർ സി. കെ. ഷഹന, മണ്ണാർക്കാട് കൃഷി അസിസ്റ്റൻറ് ഡയരക്ടർ പി. ഗിരിജ, കൃഷി അസിസ്റ്റൻറ് എൻ. രമേഷ്, പാടശേഖര സമിതി സെക്രട്ടറി കെ. തങ്കപ്പൻ, താളിയിൽ അബ്ബാസ് ഹാജി, അബ്ദു ശുക്കൂർ മുതുകുറ്റി, അബ്ദു റസാഖ് താളിയിൽ, ടി. പി. ഹംസ, മുഹമ്മദ്കുട്ടി കുന്നക്കാടൻ, നിയാസ് മലയിൽ, ശിഹാബ് കാമ്പുറത്, ഭാസ്കരൻ കാഞ്ഞിരമണ്ണ, അബ്ദുൽ അസീസ് തുടങ്ങിയവർ പങ്കെടുത്തു. പുതിയ തലമുറക്ക് നെൽകൃഷിയെ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി പരിസരത്തെ അംഗൻവാടി കുട്ടികളും സ്ഥലത്ത് എത്തിയിരുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

