മഴയിൽ റോഡിലൂടെ മാലിന്യം ഒഴുകിയെത്തി; യാത്രക്കാർ ദുരിതത്തിൽ
text_fieldsമഴയിൽ കോട്ടോപ്പാടം തിരുവിഴാംകുന്ന് റോഡിൽ അഴുക്ക്
ചാലിലെ വെള്ളം റോഡിൽ പരന്നൊഴുകുന്നു
അലനല്ലൂർ: ഞായറാഴ്ച വൈകിട്ട് ഉണ്ടായ മഴയിൽ കോട്ടോപ്പാടം തിരുവിഴാംകുന്ന് റോഡിൽ പാറപ്പുറത്ത് ചളിവെള്ളം റോഡിലൂടെ പരന്ന് ഒഴുകി. ചപ്പും ചവറും നിറഞ്ഞ ചളിവെള്ളത്തിലൂടെ വാഹനങ്ങൾക്കും കാൽനട യാത്രകാർക്കും യാത്ര ദുരിതമായി.
കഴിഞ്ഞ മാസം പി.ഡബ്ല്യൂ.ഡി വകുപ്പിന് ഗ്രാമ പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തിൽ പരാതി നൽകിയതിനാൽ കുറച്ച് ഭാഗം പി.ഡബ്ല്യു.ഡി അഴുക്ക് ചാൽ നിർമിച്ചിരുന്നു. ഇതേ തുടർന്ന് റോഡിന്റെ 200 മീറ്ററിൽ ചളി വെള്ളം ഒഴുകുന്നത് ഇല്ലാതായി. നൂറ് മീറ്ററിലധികം കൂടി അഴുക്ക് ചാൽ നിർമ്മിക്കേണ്ടതായിരുന്നു.
അഴുക്ക് ചാൽ മുഴുവൻ നിർമ്മാണം പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ടുള്ള നിവേദനം അലനല്ലൂർ ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൻ കളഭം രാധകൃഷ്ണൻ തിങ്കളാഴ്ച പൊതുമരാമത്ത് വകുപ്പ് അധികാരികൾക്ക് നൽകുമെന്ന് അദ്ദേഹം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

